ഏഴുവയസ്സുകാരനെ തട്ടിയെടുത്ത് ബലാല്‍സംഗം ചെയ്തു തീവച്ചുകൊല്ലാന്‍ ശ്രമം

ഇന്ത്യയില്‍ ബലാത്സംഗം വര്‍ദ്ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുട്ടികളോടുള്ള ലൈംഗിക അതിക്രമം വര്‍ദ്ധിക്കുന്നതില്‍ സര്‍ക്കാരിന് ഇത് വരെയും നടപടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച മറ്റൊരു സംഭവം കൂടി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ നടന്നു. ആണ്‍കുട്ടിയാണ് ഇത്തവണ ലൈംഗികാതിക്രമത്തിന് ഇരയായിരിക്കുന്നത്. മുംബൈയിലെ പ്രാന്തപ്രദേശമായ ഭിവണ്ടിക്കടുത്ത് പത്മനഗറിലാണ് സംഭവമുണ്ടായത്.
ഭക്ഷണം വാങ്ങാനായി റോഡിലൂടെ നടന്നുപോയ ഏഴുവയസ്സുകാരനെ തട്ടിയെടുത്ത യുവാക്കള്‍ കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം തീവച്ചുകൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ ശരീരം 30 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. റോഡിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ വിജനമായ സ്ഥലത്തേയ്ക്ക് യുവാക്കള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെവച്ച് ഇരുവരും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടി എതിര്‍ത്തപ്പോഴാണ് അവനെ തീവച്ചുകൊല്ലാന്‍ ശ്രമിച്ചത്.
സംഭവസ്ഥലത്ത് നിന്നും ബാലന്‍ വേഗത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പൊള്ളലേറ്റ കുട്ടി താനെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാക്കള്‍ക്കെതിരെ വധശ്രമവും ലൈംഗികാതിക്രമവും ചുമത്തി പൊലീസ് കേസ്സെടുത്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന 2012ലെ നിയമത്തിലെ വിവിധ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. യുവാക്കളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















