തമിഴ്‌നാട്ടില്‍ അന്‍പഴകന്‍ എം എല്‍ എക്ക് പിന്നാലെ മുഖ്യമന്ത്രി എടപ്പാടിപളനിസാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ കൊവിഡ് ബാധിച്ച് മരിച്ചു! മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് നാല് പേര്‍ക്കും മുഖ്യമന്ത്രിയുടെ ഫോട്ടോഗ്രാഫര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

അന്‍പഴകന്‍ എം എല്‍ എക്ക് പിന്നാലെ മറ്റൊരു പ്രമുഖന്‍കൂടി തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചു.
മുഖ്യമന്ത്രി എടപ്പാടിപളനിസാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ (57) ആണ് മരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് നാല് പേര്‍ക്കും മുഖ്യമന്ത്രിയുടെ ഫോട്ടോഗ്രാഫര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
മുധര സ്വദേശിയായ ദാമോദര്‍ കഴിഞ്ഞ 12ാം തിയ്യതി മുതല്‍ ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തമിഴ്‌നാട്ടില്‍ 48019 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 528 പേര്‍ മരിക്കുകയും ചെയ്തു.
ഓരോ ദിവസവും രണ്ടായിരത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും ചെന്നൈയിലാണ്.
രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ വെള്ളിയാഴ്ച മുതല്‍ ഈ മാസം 30 വരെ ചെന്നൈ അടക്കം നാല് ജില്ലകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















