വിവാഹിതയായ സ്ത്രീയുമായി ബന്ധമെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചു, മൂത്രം കുടിപ്പിച്ചു; എട്ട് പേര്‍ക്കെതിരെ കേസ്വിവാഹിതയായ സ്ത്രീയുമായി ബന്ധമെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചു, മൂത്രം കുടിപ്പിച്ചു; എട്ട് പേര്‍ക്കെതിരെ കേസ്

ജയ്പൂരിൽ വിവാഹിതയായ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. കൂടാതെ നാട്ടുകാര്‍ യുവാവിനെ മൂത്രം കുടിപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് . രാജസ്ഥാനിലെ സിറോഹി ജില്ലയിലെ ഭേവ് പാലാടി ഗ്രാമത്തില്‍ ഉണ്ടായ സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 24 കാരനായ കാലുറാമിന് നേരെയാണ് നാട്ടുകാരുടെ അതിക്രമം ഉണ്ടായത്. വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ അടിച്ചതിന് പിന്നാലെ മൂത്രം കുടിപ്പിക്കുകയായിരുന്നു.
ജൂണ്‍ 11ന് താന്‍ അമ്മാവന്റെ കൂടെ ബറോണ്ടയിലേക്ക് പോകുമ്ബോള്‍ ഒരു കൂട്ടം ആളുകള്‍ തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയുമായിരുന്നെന്ന് കാലുറാം പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
യുവാവ് അമ്മാവന്റെ വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ യുവാവിന് ഒരു സ്ത്രീയുമായി ബന്ധമുള്ളതായി സംശയിക്കുന്നു. ഇത് ഗ്രാമത്തിലെ ചിലരെ പ്രകോപിപ്പിച്ചിരുന്നു.ഇതിന് പിന്നാലെ ഇവര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂത്രം കുടിപ്പിക്കുയും മര്‍ദ്ദിക്കുയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. എട്ട് പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വകരിക്കുമെന്ന് എസ്പി പറഞ്ഞു.
https://www.facebook.com/Malayalivartha






















