സൈനികരുടെ ധീരതയും ജീവത്യാഗവും രാജ്യം മറക്കില്ല... ഗാല്‍വാനിലെ ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം അങ്ങേയറ്റം അസ്വസ്ഥവും വേദനാജനകവുമാണെന്ന് പ്രതിരോധമന്ത്രി

ഗാല്‍വാനിലെ ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം അങ്ങേയറ്റം അസ്വസ്ഥവും വേദനാജനകവുമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സൈനികരുടെ ധീരതയും ജീവത്യാഗവും രാജ്യം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനികരുടെ ധീരതയില്‍ രാജ്യം അഭിമാനം കൊള്ളുന്നു.
അതിര്‍ത്തിയില്‍ സൈന്യം ധീരതയും പോരട്ടവീര്യവും കാട്ടിയെന്നും രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. രാജ്യം വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിനൊപ്പമാണ്. ഈ കഠിനമായ സമയത്ത് രാഷ്ട്രം അവരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയിലും നെഞ്ചുറപ്പിലും അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha






















