ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി കൊവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ക്വാറന്റൈന്‍ നല്‍കേണ്ടത്. ഇത് സംബന്ധിച്ച ഉത്തരവ് നാളെത്തന്നെ ഇറക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ക്വാറന്റൈന്‍ ഒരുക്കാനായി പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ വരെ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.ഇവര്‍ക്ക് ശമ്പളം കൃത്യമായി നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha






















