മണൽ ഖനനത്തിനിടെ പൊങ്ങിവന്നത് അതിപുരാതധന ക്ഷേത്രം; നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ

ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ പെന്ന നദിയില്‍ മണല്‍ ഖനനം നടത്തുന്നതിനിടെ 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പൊങ്ങി വന്ന കാഴ്ച ഏറെ അമ്പരപ്പെർപ്പെടുത്തുകയുണ്ടായി. ഒത്തിരി പഴക്കമുള്ള പരശുരാമ പ്രതിഷ്ഠയിലുളള ക്ഷേതമാണിതെന്നാണ് വിശ്വാസം. എന്നാല്‍, വിഷ്ണു ക്ഷേത്രമാണെന്നാണ് ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പെന്ന എന്ന നദി ദിശ മാറി ഒഴുകാന്‍ തുടങ്ങിയതോടെ, ക്ഷേത്രം മുങ്ങിപ്പോയതാകാമെന്നാണ് ചരിത്രകാരന്മാരുടെ അനുമാനം.
എന്നാൽ ഇതേതുടർന്ന് പ്രദേശത്ത് വ്യാപകമായ നിലയില്‍ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് പുരാവസ്തു വകുപ്പ്. ഇങ്ങനെ വിവരമറിഞ്ഞു നിരവധിപേരാണ് ഇവിടേക്ക് വരുന്നത്. സമാനമായി തന്നെ നേരത്തെ ഒഡീഷയിലെ മഹാനദിയില്‍ നിന്നും 500 വര്‍ഷത്തോളം പഴക്കമുള്ള പുരാതനക്ഷേത്രം കണ്ടെത്തിയിരുന്നു.
അതേസമയം കട്ടക്കിലെ പദ്മാവതി പ്രദേശത്തുള്ള ബൈദെശ്വറിലാണ് നദിയുടെ മധ്യഭാഗത്തായി ക്ഷേത്രം കണ്ടെത്തിയിരിക്കുന്നത്. നിര്‍മ്മാണ ശൈലി കണക്കിലെടുത്താല്‍ 15-ാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഉള്ളതാണ് ഈ ക്ഷേത്രം എന്നും ഗവേഷകർ വിലയിരുത്തുന്നു. ക്ഷേത്രം മാറ്റി സ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് (ഇന്‍ടാച്ച്) ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ (എ.എസ്.ഐ) സമീപിക്കുമെന്ന് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ധീര്‍ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















