ചൈനയുടെ കമാന്‍ഡിംഗ് ഓഫീസറുടെ തലയെടുത്ത് ഇന്ത്യയുടെ വീരന്‍മാര്‍; ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനയുടെ കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടു

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനയുടെ കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടു. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നതായാണ് വിവരം. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യംവും റിപ്പോര്‍ട്ട് ചെയ്തത്.
സംഘര്‍ഷത്തില്‍ ആകെ ഇരുപത് സൈനികര്‍ മരണപ്പെട്ടതായി നേരത്തെ കരസേന വ്യക്തമാക്കിയിരുന്നു. മരണസംഖ്യ കൂടിയേക്കാം എന്ന സൂചന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. സംഘര്‍ഷത്തില്‍ തോക്കോ മറ്റ് മാരകായുദ്ധങ്ങളോ ഉപയോ?ഗിക്കാതെ കല്ലും വടിയും ദണ്ഡും ഉപയോ?ഗിച്ചാണ് ഇരുവിഭാ?ഗം സൈനികരും ഏറ്റുമുട്ടിയതെന്നാണ് വിവരം. സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികര്‍ മരിക്കുകയോ ?ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ വച്ചാണ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തിങ്കളാഴ്ച ഏറ്റുമുട്ടിയത്. നൈറ്റ് പട്രോളിംഗിന് പോയ ഇന്ത്യന്‍ സൈനികര്‍ മലമുകളില്‍ നിലയുറപ്പിച്ച ചൈനീസ് സംഘത്തെ കണ്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത് എന്നാണ് അനൗദ്യോ?ഗികമായി ലഭിക്കുന്ന വിവരം. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ ആയുധ വിന്യാസത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇതിനു പിന്നാലെ സംഭരണ കേന്ദ്രങ്ങളില്‍ നിന്നും ആയുധനീക്കം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
അതിര്‍ത്തിയില്‍ ഇന്ത്യ സന്നാഹങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനാണ് ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുകയാണെങ്കില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് സൈനികരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ 43 സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉന്നത സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha






















