സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല; തക്ക മറുപടി കൊടുക്കാന്‍ ഇന്ത്യയ്ക്കറിയാം- മോദി......ഇന്ത്യന്‍ ആര്‍മി പിന്തുടരുന്ന ഉന്നതമായ പാരമ്പര്യം മുറുകെപ്പിടിച്ചു കൊണ്ട് നമ്മുടെ സൈനികര്‍ അങ്ങേയറ്റം ധൈര്യവും ശൗര്യവുമാണ് സേവനത്തിനിടയില്‍ പ്രകടിപ്പിച്ചത്", എന്ന് രാജ്‌നാഥ് സിംഗ്

ലഡാക്കിലെ ഗാല്‍വന്‍ താഴ്‌രവരയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനു മുൻപ് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചത് അങ്ങേയറ്റം വേദനാകരവും അസ്വസ്ഥതാജനകവുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു . സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ......
"ഇന്ത്യന്‍ ആര്‍മി പിന്തുടരുന്ന ഉന്നതമായ പാരമ്പര്യം മുറുകെപ്പിടിച്ചു കൊണ്ട് നമ്മുടെ സൈനികര്‍ അങ്ങേയറ്റം ധൈര്യവും ശൗര്യവുമാണ് സേവനത്തിനിടയില്‍ പ്രകടിപ്പിച്ചത്", എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു
സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ ഉചിതമായ മറുപടി കൊടുക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്. ഭിന്നതകള്‍ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ആ ഭിന്നതകള്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു
വീരമൃത്യു വരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി രണ്ട് നിമിഷം മൗനം ആചരിച്ചു. .....
https://www.facebook.com/Malayalivartha