ഇന്ത്യ-ചൈന-റഷ്യ രാജ്യങ്ങള്‍ തമ്മില്‍ നടത്താനിരുന്നു സുപ്രധാന യോഗം മാറ്റിവച്ചു

ഇന്ത്യ-ചൈന-റഷ്യ രാജ്യങ്ങള്‍ തമ്മില്‍ നടത്താനിരുന്നു സുപ്രധാന യോഗം മാറ്റിവച്ചതായി വിവരം. ജൂണ്‍ 22, 23 തിയതികളില്‍ നടക്കാനിരുന്ന ഇന്ത്യ-ചൈന-റഷ്യ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് മാറ്റിവച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ലഡാക്കില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തിന് പിന്നാലെയാണ് യോഗം മാറ്റിവച്ചത്. അതേസമയം യോഗം എന്നത്തേക്കാണ് മാറ്റിവച്ചതെന്ന് വ്യക്തമല്ല.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം ചേരാനിരുന്നത്. നേരത്തെ മാര്‍ച്ചിലാണ് യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് കൊവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം യോഗം മാറ്റിവയ്‌ക്കുകയായിരുന്നു.
ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ജീവന്‍ നഷ്‌ടമായ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ”ഇന്ത്യ എന്നും സമാധാനമാണ് ആഗ്രഹിച്ചത്. പക്ഷേ, പ്രകോപിപ്പിച്ചാല്‍ കനത്ത മറുപടി കൊടുക്കാന്‍ ഇന്ത്യ തീര്‍ത്തുo സര്‍വസജ്ജമാണ്. അതെന്ത് തരം സാഹചര്യവുമാകട്ടെ”, എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചു. ”ചൈനയോട് ഏറ്റുമുട്ടി മരിച്ച സൈനികരെക്കുറിച്ചോര്‍ത്ത് രാജ്യം അഭിമാനം കൊള്ളുന്നു”, എന്ന് പറഞ്ഞ പ്രധാനമന്ത്രി, അവരുടെ വീരമൃത്യുവില്‍ ആദരമര്‍പ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു.
ഇന്ത്യ - ചൈന ഏറ്റുമുട്ടലിനിടെ ചൈനീസ് സൈനിക വിഭാഗത്തിനേറ്റത് കനത്ത പ്രഹരമെന്നാണ് സൂചന. ചൈനീസ് സൈന്യത്തിന്‍റെ കമാന്‍ഡിങ് ഓഫീസറെ വധിച്ചു. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ പേര് വിവരം ഇന്ത്യ ഉടൻ പുറത്തുവിട്ടേക്കും. നാല് ഇന്ത്യൻ സൈനിക൪ കൂടി ഗുരുതരാവസ്ഥയില്‍ ഉണ്ടെന്നാണ് റിപ്പോ൪ട്ടുകൾ. നിലവിൽ സംഘ൪ഷം ലഘൂകരിക്കാൻ നിയന്ത്രണ രേഖയിൽ നീക്കങ്ങൾ ആരംഭിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ചൈനക്കുണ്ടായ ആള്‍നാശത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. 20 ജവാന്മാരുടെ മരണം സ്ഥിരീകരിച്ചെങ്കിലും ചൈനയുടെ ആള്‍നാശത്തെ കുറിച്ച് കരസേനയും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ചൈനയുടെ നിരവധി സൈനികരെ വധിച്ചതായി സൈനിക സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് നിന്ന് ഹെലികോപ്ടറുകള്‍ വഴി പരിക്കേറ്റ സൈനികരെ ഒഴിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha






















