അമിത്ഷായും കെജ്‌രിവാളും സമ്ബര്‍ക്കപ്പട്ടികയില്‍; ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌ന് കൊവിഡ് 19 സ്ഥിരീകരിച്ചു

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌ന് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടാമത്തെ പരിശോധനയിലാണ് സത്യേന്ദര്‍ ജെയ്‌നിന് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍, ശ്വാസ തടസവും പനിയും തുടരുന്നതിനാലാണ് വീണ്ടും പരിശോധിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കെജ്‌രിവാള്‍, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു
ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അതിഷി മര്‍ലെനയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരിയ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എം.എല്‍.എ പരിശോധനയ്ക്ക് വിധേയയായത്.
https://www.facebook.com/Malayalivartha






















