തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു.... 24 മണിക്കൂറിനുള്ളില്‍ മാത്രം തമിഴ്നാട്ടില്‍ 2,174 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു., തമിഴ്നാട്ടിലെ ആകെ കോവിഡ് മരണം 576 ആയി വര്‍ധിച്ചു

നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 50,193 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ മാത്രം തമിഴ്നാട്ടില്‍ 2,174 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 48 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് മരണം 576 ആയി വര്‍ധിച്ചു.
ആകെ രോഗികളില്‍ 35,556 പേരും ചെന്നൈയിലാണ്. 21,990 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 27,624 പേര്‍ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇന്ന് മാത്രം 842 പേര്‍ക്ക് രോഗം ഭേദമായി. 7,73,707 പേരുടെ സാമ്പിളുകളാണ് ഇതുവരെ തമിഴ്നാട്ടില്‍ പരിശോധിച്ചത്. മഹാരാഷ്ട്രയിലും കോവിഡ് രോഗികള്‍ വര്‍ധിക്കുകയാണ്. 1,16,752 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 3307 പേര്‍ക്ക് രോഗം പിടിപെട്ടു. 114 പേര്‍ മരിച്ചു.
ആകെ മരണം 5,651 ആയി ഉയര്‍ന്നതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം 59,166 പേര്‍ ഇതുവരെ രോഗമുക്തരായി. 51,921 പേരാണ് നിലവില്‍ മഹാരാഷ്ട്രയില്‍ ചികിത്സയില്‍ തുടരുന്നത്.
"
https://www.facebook.com/Malayalivartha






















