Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ചൈനയുടെ കൊടുംചതി.... അഞ്ചിരട്ടിവരുന്ന പട... ചൈനീസ് സേന ആക്രമണത്തിനായി കരുതിക്കൂട്ടി ആണിതറച്ച ബേസ്‌ബോള്‍ ബാറ്റും ഇരുമ്പുകമ്പി ചുറ്റിയ ദണ്ഡും... ഇന്ത്യന്‍ സൈനികരും ചൈനീസ് പട്ടാളവും തമ്മില്‍ ആറേഴ് മണിക്കൂര്‍ പോരാടി, ആ ചതിയുടെ കഥയിങ്ങനെ....

18 JUNE 2020 07:05 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

കിഴക്കന്‍ ലഡാക്കില്‍ എല്‍.എ.സി.ക്ക് സമീപം 14-ാം നമ്പര്‍ പട്രോളിങ് പോയന്റില്‍വെച്ചാണ് ഇന്ത്യന്‍ സൈനികരെ ചൈനീസ് പട്ടാളം വളഞ്ഞത്. ഇന്ത്യന്‍ സൈനികരേക്കാള്‍ അഞ്ചിരട്ടി പട്ടാളക്കാര്‍ അവര്‍ക്കുണ്ടായിരുന്നു. തുടര്‍ന്ന് മൃഗീയമായ രീതിയിലാണ് ചൈനീസ് പട ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത്. ഇരുവിഭാഗവും തമ്മില്‍ ആറേഴ് മണിക്കൂര്‍ പരസ്പരം പോരാടി. ഇനി ആ ചതിയുടെ കഥ കേള്‍ക്കാം

സൈനികതല ചര്‍ച്ചയില്‍ വാഗ്ദാനം ചെയ്തിരുന്നതുപോലെ ചൈനീസ് സംഘം പിന്‍മാറിയോ എന്നറിയാനാണ് വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്. ഗാല്‍വന്‍ നദീതീരത്തുള്ള ടെന്റ് ഇന്ത്യന്‍ സൈനികര്‍ നീക്കംചെയ്തതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ജൂണ്‍ ആറിന് ഇരുരാജ്യങ്ങളും ലെഫ്. ജനറല്‍ തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഈ ഭാഗത്തെ ടെന്റുകള്‍ നീക്കാമെന്ന് ചൈന സമ്മതിച്ചിരുന്നു. അതുവഴി നിശ്ചിതഭാഗം ഒഴിച്ചിട്ടുകൊണ്ട് ഇരുഭാഗത്തെയും പട്ടാളക്കാരെ വേര്‍തിരിക്കുന്ന മേഖല സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, അവിടെവെച്ച് ചൈനീസ് പട ഇന്ത്യന്‍ സൈനികരെ വളഞ്ഞിട്ട് കുരുക്കി. അംഗഭംഗം വരുത്തുന്നതുള്‍പ്പെടെ അതീക്രൂരമായാണ് ആക്രമണം നടത്തിയത്. സംഘര്‍ഷത്തിനിടെ ഒട്ടേറെ പട്ടാളക്കാര്‍ ഐസുപോലെ തണുത്ത ഗാല്‍വന്‍ നദിയിലേക്ക് വീണതായാണ്


ചൈന ടെന്റ് പൊളിച്ചുമാറ്റിയോ എന്നു പരിശോധിക്കാന്‍ സന്തോഷ് അടക്കം 5 പേര്‍ രാത്രി പട്രോള്‍ പോയിന്റ് 14ലേക്കു ജീപ്പിലെത്തി. ധാരണ ലംഘിച്ചു ചൈനീസ് സംഘം ടെന്റുകളില്‍ നിലയുറപ്പിച്ചിരിക്കുന്നതാണ് അവിടെ കണ്ടത്. രൂക്ഷ ഭാഷയില്‍ പ്രതികരിച്ച സന്തോഷും സംഘവും ടെന്റ് പൊളിക്കാതെ തങ്ങള്‍ മടങ്ങില്ലെന്നു വ്യക്തമാക്കി.

ടെന്റ് നിലനിര്‍ത്താനാണു തീരുമാനമെന്നും തങ്ങളുടെ പ്രദേശത്തേക്ക് ഇന്ത്യ കടന്നുകയറിയെന്നും ചൈനീസ് സേന തിരിച്ചടിച്ചു. ഇത് വാക്കുതര്‍ക്കത്തിലേക്കു നീണ്ടു.

അതിര്‍ത്തിയിലുണ്ടാകുന്ന വാക്കുതര്‍ക്കങ്ങള്‍ പലപ്പോഴും കല്ലേറിലാണു കലാശിക്കുക. ഇത്തരം സംഘട്ടനങ്ങളില്‍ സേനകള്‍ ഉപയോഗിക്കുന്ന പ്രധാന ആയുധമാണു കല്ല്. എന്നാല്‍, ആക്രമണത്തിനായി കരുതിക്കൂട്ടിയെത്തിയ ചൈനീസ് സേന ആണിതറച്ച ബേസ്‌ബോള്‍ ബാറ്റും ഇരുമ്പുകമ്പി ചുറ്റിയ ദണ്ഡും ഉപയോഗിച്ച് സന്തോഷിനെയും സംഘത്തെയും ക്രൂരമായി ആക്രമിച്ചു. തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും എണ്ണത്തില്‍ കൂടുതലായിരുന്ന ചൈനക്കാര്‍ ഇവരെ കീഴ്‌പ്പെടുത്തി.

വയര്‍ലസില്‍ വിവരം ലഭിച്ചതോടെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ നിന്നു കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ സംഭവസ്ഥലത്തേക്കു കുതിച്ചെത്തി. തങ്ങളുടെ ഭാഗത്തേക്കു കടന്നുകയറിയ ഇന്ത്യ രണ്ടാമതും അതിര്‍ത്തി ലംഘിച്ചെന്ന് ചൈനയുടെ ആരോപണം. പട്രോള്‍ പോയിന്റിന്റെ 5 കിലോമീറ്റര്‍ പിന്നിലായി നിലയുറപ്പിച്ചിരുന്ന കൂടുതല്‍ ചൈനീസ് സേനാംഗങ്ങളും സ്ഥലത്തെത്തി.

കമാന്‍ഡിങ് ഓഫിസര്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതു കണ്ട ഇന്ത്യന്‍ ജവാന്‍മാര്‍ ചൈനീസ് സംഘത്തിനു നേരെ ചീറിയടുത്തു. ഇരുമ്പു ദണ്ഡും ബാറ്റും കല്ലുമുപയോഗിച്ച് എണ്ണൂറോളം പേര്‍ ഏറ്റുമുട്ടി. ഒട്ടേറെ പേര്‍ക്കു തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണി വരെ സംഘട്ടനം നീണ്ടു. കൂട്ടപ്പൊരിച്ചിലിനിടയില്‍ സമീപമുള്ള ഗര്‍ത്തത്തിലേക്കും ഗല്‍വാന്‍ നദിയിലേക്കും ഇരുരാജ്യങ്ങളുടെയും ഭടന്മാര്‍ വീണു. മുങ്ങിപ്പോകാനുള്ള വെള്ളമില്ലാത്ത നദിയിലെ കൊടുംതണുപ്പും മരണകാരണമായി.

സൈനികര്‍ നദിയില്‍ വീണുവെന്ന സന്ദേശം ഇന്‍ഫന്‍ട്രി ആസ്ഥാനത്ത് ലഭിച്ചെങ്കിലും രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ഹെലികോപ്റ്റര്‍ അയയ്ക്കാനായില്ല. ചൊവ്വാഴ്ച രാവിലെ ഗല്‍വാന്‍ നദിയുടെ തെക്കന്‍ തീരത്ത് ഹെലികോപ്റ്ററില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ പറന്നിറങ്ങിയെങ്കിലും സ്ഥലത്തുണ്ടായിരുന്ന ചൈനീസ് സൈനികര്‍ രക്ഷാപ്രവര്‍ത്തനം തടഞ്ഞു.

പിന്നാലെ സേനയുടെ ഡിവിഷനല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അഭിജിത് ബാപത് ഹെലികോപ്റ്ററില്‍ സ്ഥലത്തെത്തി. ഏറെ നേരത്തേ വാഗ്വാദത്തിനു ശേഷമാണു ചൈനീസ് സേന പിന്‍മാറിയത്. അപ്പോഴേക്കും പലരും മരണത്തിനു കീഴടങ്ങിയിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ ലേയിലെ സൈനിക ആശുപത്രിയിലേക്കു മാറ്റി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends