Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ചര്‍ച്ച പരാജയപ്പെട്ടു ഇനി.... ഇന്ത്യ - ചൈന കരസേന മേജര്‍ ജനറലുമാര്‍ തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു, ഗല്‍വാന്‍ മേഖലയില്‍ നിന്ന് അടിയന്തര സൈനിക പിന്മാറ്റം ഉണ്ടാവില്ല, സംഘര്‍ഷം ലഘൂകരിക്കാന്‍ ഉന്നതതല ചര്‍ച്ച തുടരുന്നതിനൊപ്പം ചൈനാ, പാകിസ്ഥാന്‍ അതിര്‍ത്തി മേഖലകളില്‍ ഇന്ത്യയുടെ സേനാവിന്യാസം, കരസേനാ താവളങ്ങളില്‍ ആള്‍ബലവും ആയുധശേഖരവും കൂട്ടുന്നതിനൊപ്പം യുദ്ധസജ്ജമാകാന്‍ വ്യോമസേനയ്ക്കു നിര്‍ദേശം നല്‍കി

18 JUNE 2020 08:34 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഇന്ത്യ - ചൈന കരസേന മേജര്‍ ജനറലുമാര്‍ തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ഗല്‍വാന്‍ മേഖലയില്‍ നിന്ന് അടിയന്തര സൈനിക പിന്മാറ്റം ഉണ്ടാവില്ല സംഘര്‍ഷം ലഘൂകരിക്കാന്‍ ഉന്നതതല ചര്‍ച്ച തുടരുന്നതിനൊപ്പം ചൈനാ, പാകിസ്ഥാന്‍ അതിര്‍ത്തി മേഖലകളില്‍ ഇന്ത്യയുടെ സേനാവിന്യാസം. കരസേനാ താവളങ്ങളില്‍ ആള്‍ബലവും ആയുധശേഖരവും കൂട്ടുന്നതിനൊപ്പം യുദ്ധസജ്ജമാകാന്‍ വ്യോമസേനയ്ക്കു നിര്‍ദേശം നല്‍കി. നാവികസേനയുടെ കൂടുതല്‍ പടക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഒന്നിലധികം തവണ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചു. എന്നാല്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കണമെന്ന ധാരണയിലെത്തി.

അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ നമുക്ക് ശേഷിയുണ്ടെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതിര്‍ത്തി പ്രശ്‌നത്തിന്റെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ സര്‍വ്വകക്ഷി യോഗം ചേരും. പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കള്‍ വിഡിയോ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.


ഗല്‍വാന്‍ മേഖലയിലെ ഇരു രാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാരാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച പാളിയെങ്കിലും സൈനിക മേധാവി തലത്തിലുള്ള സംഭാഷണങ്ങള്‍ വരുംദിവസങ്ങളില്‍ തുടരും. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ നിന്ന് സൈനിക പിന്‍മാറ്റം തല്‍ക്കാലം ഉണ്ടാവില്ല. ഇതിനിടെ പ്രധാനമന്ത്രിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളായിരുന്നു ചര്‍ച്ച വിഷയം.

നേരത്തെ ഇന്ത്യ - ചൈന വിദേശകാര്യ മന്ത്രിമാരുടെ ടെലഫോണ്‍ സംഭാഷണത്തില്‍ സംഘര്‍ഷം പരിഹരിക്കാന്‍ തീരുമാനമായിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മിലായിരുന്നു ചര്‍ച്ച. സംഘര്‍ഷത്തില്‍ എത്രയും പെട്ടെന്ന് അയവു വരുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. അതിര്‍ത്തിയിലെ മുന്‍നിര സൈന്യത്തെ നിയന്ത്രിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഉഭയകക്ഷി ബന്ധങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി.

നേരത്തേ നിലയുറപ്പിച്ച മേഖലകളില്‍നിന്ന് മുന്നോട്ടുനീങ്ങാന്‍ വ്യോമസേനക്കും, നാവികസേനക്കും ഇന്ത്യ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മലേഷ്യയ്ക്കും ഇന്തൊനീഷ്യന്‍ ദ്വീപായ സുമാത്രയ്ക്കും ഇടയിലെ കടലിടുക്ക് ആയ മലാക്ക സ്‌ട്രെയ്റ്റിനു സമീപം യുദ്ധക്കപ്പലുകളും മറ്റും അടുപ്പിക്കാന്‍ നാവികസേനയ്ക്ക് ഇന്ത്യ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മാത്രമല്ല, ചൈനീസ് നീക്കത്തെ പ്രതിരോധിക്കാന്‍ ഇന്തോ പസഫിക് മേഖലയില്‍ എവിടെവേണമെങ്കിലും മുന്നോട്ടുപോകാനുള്ള നിര്‍ദേശവും നാവിക സേനക്ക് നല്‍കി. നേരത്തേ നിലയുറപ്പിച്ച മേഖലകളില്‍നിന്ന് മുന്നോട്ടുനീങ്ങാന്‍ വ്യോമസേനയോടും ആവശ്യപ്പെട്ടു. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്നോട്ടുനീക്കാനാണ് നിര്‍ദേശം. ലഡാക്ക് വിഷയത്തില്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം. അതേസമയം, ചൈനയുടെ നീക്കങ്ങള്‍ക്കനുസൃതമായ മുന്നൊരുക്കങ്ങള്‍ ഇന്ത്യ ആരംഭിക്കുകയും ചെയ്തുവരുന്നു.


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിങ് ശക്തമാക്കാനും ഇന്തോനീഷ്യയ്ക്കു സമീപം ഇന്തോ-പസഫിക് കടലിടുക്കു കേന്ദ്രീകരിച്ചു നീങ്ങാനുമാണു നാവികസേനയ്ക്കുള്ള നിര്‍ദേശം. മൂന്നു സേനാമേധാവികളെയും ഏകോപിപ്പിച്ച് സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിനാണു പടയൊരുക്കത്തിന്റെ ചുമതല.കംഗിക്സ്വാറിലേക്കും സൈദുള്ളയിലേക്കും അഭ്യാസപ്രകടനത്തിനെന്ന മട്ടിലെത്തിച്ച സൈനികരെയാണു ചൈന അതിവേഗം ലഡാക്ക് സെക്ടറിലേക്കു കൊണ്ടുവന്നത്.

എല്‍.എ.സിക്കരികില്‍ ഇന്ത്യന്‍ പട്രോളിങ് സംഘങ്ങള്‍ തടയുമ്‌ബോള്‍ പിന്തിരിയുന്ന ചൈനീസ് സൈനികര്‍ അതിര്‍ത്തിക്കപ്പുറം തമ്ബടിക്കുകയാണ്.അതിനപ്പുറം സൈനിക എന്‍ജീനിയറിങ് വിഭാഗവും തൊട്ടുപിന്നിലായി പീരങ്കികളും ടാങ്കുകളും കവചിത വാഹനങ്ങളും അണിനിരത്തിയതോടെയാണ് മലനിരകളിലെ യുദ്ധത്തില്‍ പ്രത്യേക പരിശീലനമുള്ള സേനായൂണിറ്റുകളെയടക്കം എത്തിച്ച് ഇന്ത്യ തയാറെടുക്കുന്നത്.

അറുപതിലേറെ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിട്ടുള്ള റൊണാള്‍ഡ് റീഗന്‍, തിയേഡാര്‍ റൂസ്വെല്‍റ്റ്, നിമിറ്റ്സ് എന്നീ യു.എസ്. വിമാനവാഹിനികള്‍ ഈ മേഖലയിലേക്കു നീങ്ങുന്നുണ്ട്. ചൈന എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ഈ മേഖലയില്‍ സംഘര്‍ഷാവസ്ഥ പരന്നു. ഇന്ത്യന്‍ പടക്കപ്പലുകളും ഇവിടേക്കു കേന്ദ്രീകരിക്കുന്നതോടെ സംഘര്‍ഷം കനക്കാനാണു സാധ്യത. അതേസമയം പാകിസ്ഥാന്‍ അതിര്‍ത്തിയിലും കനത്ത ഷെല്ലിങ് നടക്കുകയാണ്. ഇന്ത്യന്‍ വെടിവെപ്പില്‍ പാകിസ്താന്റെ ഭാഗത്ത് കനത്ത ആള്‍നാശം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends