നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കോവിഡ് ടെസ്റ്റിന്റെ ഫലം വരുന്നതിന് മുന്‍പേ നാട്ടുകാരെയും ബന്ധുക്കളെയും കൂട്ടി ആഘോഷകരമായി വിവാഹം! പങ്കെടുത്തത് നൂറുപേര്‍.. കൊറോണ സ്ഥിരീകരിച്ച യുവാവിന് എതിരെ കേസ്

കോവിഡ് ടെസ്റ്റ് നടത്തി റിസള്‍ട്ട് വരുന്നതിന് മുന്‍പെ വിവാഹം കഴിച്ച യുവാവിനെതിരെ കേസ്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് 25വയസ്സുകാരന്‍ കോവിഡ് റിസള്‍ട്ട് വരുന്നതിന് മുന്‍പ് വിവാഹം കഴിച്ചത്.
ഇയാളുടെ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. യുവാവിന്റെ അമ്മയ്ക്കും വിവാഹത്തില്‍ പങ്കെടുത്ത അടുത്ത ബന്ധുക്കള്‍ക്കും എതിരെയും കേസെടുത്തിട്ടുണ്ട്.
ഇയാളുടെ കല്യാണത്തിന് നൂറിലറെ ആളുകളെ ക്ഷണിച്ചിരുന്നെന്ന് പാല്‍ഘര്‍ പൊലീസ് പറഞ്ഞു.
വാഡായിലെ ഒരു ലാബില്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന യുവാവ് കോവിഡ് ടെസ്റ്റിന് സ്രവം നല്‍കിയ ശേഷം ജൂണ്‍ 11 വിവാഹത്തിന് വേണ്ടി എത്തുകയായിരുന്നു.
റിസള്‍ട്ട് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ കാരണം നൂറുപേര്‍ക്ക് രോഗഭീഷണിയുണ്ടെന്ന് പൊലീസ് പറഞ്ഞു.
50പേര്‍ മാത്രമേ വിവാഹം പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടുള്ള എന്ന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചാണ് യുവാവ് നൂറുപേരെ വിവാഹത്തില്‍ പങ്കെടുപ്പിച്ചത്.
ഇയാളുമായി സമ്ബര്‍ക്കത്തിലായരുടെയും വിവാഹത്തില്‍ പങ്കെടുത്തവരുടെയും കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha






















