മലനിരകളിലെ യുദ്ധമുറകളിൽ വൈദഗ്ധ്യം നേടിയ സേനാംഗങ്ങൾ അതിർത്തിയിലേക്ക്; മൗണ്ടൻ സ്ട്രൈക്ക് കോർ ഇന്ത്യയുടെ ബ്രഹ്മാസ്ത്രം

മലനിരകളിലെ യുദ്ധമുറകളിൽ വൈദഗ്ധ്യം നേടിയ സേനാംഗങ്ങൾ കിഴക്കൻ ലഡാക്കിലെ അതിർത്തിയിലേക്ക് വരികയാണ് . ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള 17 മൗണ്ടൻ സ്ട്രൈക്ക് കോറിലെ (ബ്രഹ്മാസ്ത്ര കോർ) സേനാംഗങ്ങളെയാണ് സംഘർഷം രൂക്ഷമായ മേഖലകളിലേക്കു നിയോഗിക്കുന്നത്.ആസ്ഥാനം ബംഗാൾ ആണെങ്കിൽ 3488 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ – ചൈന അതിർത്തിയിൽ എവിടെയും എപ്പോൾ വേണമെങ്കിലും നിലയുറപ്പിക്കാൻ സജ്ജമായ സേനയാണിത്.
മലനിരകളിലും അതിശൈത്യ കാലാവസ്ഥയിലും പൊരുതാൻ വിദഗ്ധ പരിശീലനം നേടിയ സേനാംഗങ്ങളുടെ സാന്നിധ്യം 14,000 അടി ഉയരത്തിലുള്ള കിഴക്കൻ ലഡാക്കിൽ ഇന്ത്യയ്ക്കു കരുത്തു പകരും. ചൈനീസ് അതിർത്തിക്കു കാവലൊരുക്കുന്ന കശ്മീരിലെ ലേ, ബംഗാളിലെ സിലിഗുഡി, അസമിലെ തേസ്പുർ, നാഗാലൻഡിലെ ദിമാപുർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സേനാ കോറുകളുടെ പ്രാഥമിക ദൗത്യം പ്രതിരോധമാണെങ്കിൽ മൗണ്ടൻ സ്ട്രൈക്കിന്റേത് ആക്രമണമാണ് എന്നതാണ് സവിശേഷത.
https://www.facebook.com/Malayalivartha






















