എല്ലാ ജവാന്‍മാരും ഒരുമിച്ചുണ്ട്; ഇന്ത്യന്‍ സൈനികരെ കാണാതായതായുള്ള വാർത്ത നിഷേധിച്ച് സൈന്യം

അതിർത്തിയിൽ അരങ്ങേറിയ ഇന്ത്യ- ചൈന ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സൈനികരെ കാണാതായതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ വാര്‍ത്തകള്‍ തള്ളി സൈന്യം രംഗത്തെത്തിയിരിക്കുകയാണ്. അതിര്‍ത്തിയിലെ എല്ലാ ജവാന്‍മാരും ഒരുമിച്ചുണ്ടെന്ന് സൈന്യം അറിയിച്ചു.
ആരെയും കാണാതിയിട്ടില്ല. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരിയില്‍ തിങ്കളാഴ്ചയാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. ഒരു കേണല്‍ ഉള്‍പ്പെടെ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം സൈന്യം നേരത്തെ അറിയിച്ചതാണ്. എന്നാല്‍ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ ജവാന്‍മാരെ പിടികൂടിയെന്നും പല സൈനികരെയും കാണാനില്ലെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് വിശദീകരണവുമായി സൈന്യം രംഗത്തെത്തിയിരിക്കുന്നത്. എല്ലാ സൈനികരും ഒരുമിച്ചുണ്ടെന്ന് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ചില ഇന്ത്യന്‍ സൈനികര്‍ ലഡാക്കിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
താപനില വളരെ കുറവുള്ള സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. അതേസമയം, ദശാബ്ദങ്ങള്‍ക്കിടെ ഇത്രയും വലിയ നഷ്ടം ചൈനീസ് അതിര്‍ത്തിയില്‍ ഉണ്ടാകുന്നത് ആദ്യമാണ്. 43ലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചൈനീസ് സൈന്യം ഇക്കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിട്ടില്ല. ചൈനീസ് സൈന്യത്തിന്റെ പ്രകോപനമാണ് ലഡാക്കിലെ അതിര്‍ത്തിയില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















