കാശ്മീരില്‍ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു

രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. അവന്തിപുരയിലും ഷോപ്പിയാനിലുമായിരുന്നു ഏറ്റുമുട്ടല്‍. ഉച്ചയോടെ ഷോപ്പിയാനിലെ മുനന്ദ് മേഖലയില്‍ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസും കരസേനയും തെരച്ചില്‍ നടത്തുകയായിരുന്നു.
സുരക്ഷ സേനയ്‌ക്കെതിരെ ഭീകരര്‍ വെടിവച്ചതോടെ ഏറ്റുമുട്ടലില്‍ കലാശിച്ചു. കഴിഞ്ഞ രാത്രി അവന്തിപുരയിലെ മീജ് പാന്‌പോറില്‍ ഉണ്ടായ ഏറ്റുമുട്ടലിലും സേന ഒരു ഭീകരനെ വധിച്ചിരുന്നു. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സേന തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
"
https://www.facebook.com/Malayalivartha






















