Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ബുൾഡോസറുമായി ഗൽവാൻ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി ചൈന; പുതിയൊരു തർക്കത്തിന് വഴിതുറന്ന് ഗൽവാനിൽ ചൈനയുടെ അവകാശവാദം ; നിയന്ത്രണ രേഖയ്ക്കു സമീപത്ത് നൂറിധികം വാഹനങ്ങൾ ; ബോയ്‌കോട്ട് ചൈന ക്യാമ്പയിൻ ശക്തമാകുന്നു  

19 JUNE 2020 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഗൽവാൻ താഴ്വരയിലെ ചൈനയുടെ നീക്കം വലിയ വിമര്ശനങ്ങൾക്കാണ് വഴിവെച്ചത് .തിങ്കളാഴ്ച രാത്രി 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് കാരണമായ ഇന്ത്യ ചൈന സംഘര്‍ഷം നടന്നത് .

കിഴക്കൻ ലഡാക്കിലെ ഗൽവാൻ തടാകത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ ഡാം നിർമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ചൈന. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇക്കാര്യം അറിയില്ലെന്ന് പറഞ്ഞാണ് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലീജിയൻ ഒഴിഞ്ഞു മാറിയത്. ചൈന ഗൽവാനിൽ ഡാം നിർമിക്കുന്നത് ജൂൺ 16ന് പകർത്തിയ സാറ്റലൈറ്റ് ചിത്രത്തിലുണ്ടല്ലോ, ഇത് ഇന്ത്യയുമായുള്ള കരാറിെൻറ ലംഘനമല്ലേ എന്നായിരുന്നു മാധ്യമപ്രവർത്തകർ ചോദിച്ചത്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.

ഇന്ത്യൻ സൈനികരെ ഇരുമ്പു ദണ്ഡും ആണിതറച്ച വടികളുമായി ചൈനീസ് സൈന്യം ആക്രമിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴും തുടർച്ചയായ രണ്ടാം ദിവസവും ചൈനീസ് വിദേശകാര്യ വക്താവ് മറുപടി പറഞ്ഞില്ല. ചൈനീസ് സേനക്ക് ആളപായമുണ്ടായോ എന്ന ചോദ്യത്തിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. യഥാർഥ നിയന്ത്രണ രേഖയിൽ (എൽ.എ.സി) ചൈനീസ് സൈന്യത്തിെൻറ നിർമാണം തകർക്കാൻ കേണൽ സന്തോഷ് ബാബുവും മറ്റ് സൈനികരും എത്തിയപ്പോഴുണ്ടായ വാക് തർക്കത്തെ തുടർന്നാണ് ചൈനീസ് സൈനികർ അവരെ നേരിട്ടതെന്ന ആരോപണമുണ്ടല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സംഭവത്തിൽ ഇന്ത്യൻ സൈന്യത്തെ കുറ്റപ്പെടുത്തുന്നത് അദ്ദേഹം ആവർത്തിച്ചു. ഇക്കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ല. ചൈന ഇത് വിശദീകരിച്ചിട്ടുണ്ട്. അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ടെലിഫോൺ സംഭാഷണത്തിൽ തീരുമാനിച്ചതായും ചൈനീസ് വക്താവ് കൂട്ടിച്ചേർത്തു.

ഗൽവാൻ താഴ്വരയുടെ പരമാധികാരം തങ്ങൾക്കാണെന്ന ചൈനയുടെ അവകാശവാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ചൈനയുടെ വാദം അതിശയോക്തി നിറഞ്ഞതും ന്യായീകരണമില്ലാത്തതും ജൂൺ ആറിന് നടന്ന ഉന്നതതല സൈനിക ചർച്ചയിലെ ധാരണക്ക് എതിരാണെന്നുമാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഗൽവാൻ താഴ്വര രാജ്യത്തിെൻറ ഭാഗമാണെന്നായിരുന്നു െചെനീസ് വിദേശകാര്യ വകുപ്പും സൈന്യവും ഇൗയടുത്തും വ്യക്തമാക്കിയത്.

ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാർ ഈ മാസം 23ന് നടത്താൻ നിശ്ചയിച്ച ത്രികക്ഷി യോഗത്തിൽ ഇന്ത്യ പങ്കെടുക്കും. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യ ഈ യോഗത്തിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുമെന്ന ഊഹാപോഹങ്ങൾക്കിടെ, വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് വിഡിയോ കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നത്. കോവിഡ് സാഹചര്യങ്ങളും ആഗോള വെല്ലുവിളികളും മുൻനിർത്തിയാണ് യോഗം.
അതിനിടെ ഓസ്‌ത്രേലിയന്‍ സ്ട്രാറ്റജിക്ക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ഇരു രാജ്യങ്ങളും സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നതാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പാങ് ഗോങ് സോ മേഖലയില്‍ ചൈനയുടെ വലിയ തോതിലുളള സൈനിക നീക്കം ഉണ്ടായതിന്റെ സൂചനകള്‍ ചിത്രങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബുല്‍ഡോസര്‍ ഉള്‍പ്പെടെയുള്ളവ ചൈനയുടെ ഭാഗത്തുനിന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന്റെ സൂചനകളും ഉപഗ്രഹചിത്രത്തില്‍നിന്ന് വ്യക്തമാകുന്നതായും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഈ ഭാഗത്ത് നടക്കുന്നതായും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. നിയന്ത്രണ രേഖയുടെ സമീപത്തായി 53 ഇടങ്ങളില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. എല്ലാ തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചൈന നിയന്ത്രണ രേഖയില്‍ അവരുടെ പ്രദേശത്തായി പരിമിതപ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഗാല്‍വാന്‍ താഴ് വര മുഴുവന്‍ തങ്ങളുടെതാണെന്ന ചൈനയുടെ അവകാശവാദം ഇന്ത്യ നേരത്തെ തന്നെ തള്ളി കളഞ്ഞിരുന്നു.നോർത്ത് ഈസ്റ്റ് ലഡാക്കിൽ ഇന്ത്യ–ചൈന സൈനികരുടെ സംഘട്ടനം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരെയാണ് നദിയുടെ ഒഴുക്കു തടയാൻ ശ്രമം നടത്തുന്നത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ചൈനയുടെ നീക്കം മനസിലാക്കിയത്.

നിയന്ത്രണ രേഖയിൽ ചൈനയുടെ ഭാഗത്തായാണ് ബുൾഡോസർ ഉപയോഗിച്ച് നദിയുടെ ഒഴുക്കു തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബുൾഡോസർ കാണപ്പെട്ട സ്ഥലത്ത് നദിയുടെ ഒഴുക്ക് ഗതി മാറുകയോ തടസപ്പെടുകയോ ചെയ്തിട്ടുണ്ട്.ഇന്ത്യൻ സൈന്യത്തിന്റെ ട്രക്കുകൾ നിയന്ത്രണരേഖയിൽ നിന്നും രണ്ട് കിലോമീറ്റർ മാറി ഗൽവാൻ നദിക്കരയിലാണ് നിർത്തിയിട്ടിരിക്കുന്നത്. ട്രക്ക്, ബുൾഡോസർ, യാത്രാ വാഹനം എന്നിവ ഉൾപ്പെടെ നൂറിധികം വാഹനങ്ങളാണ് നിയന്ത്രണ രേഖയ്ക്കു സമീപത്തായി ചൈന നിർത്തിയിട്ടിരിക്കുന്നത്. ഗൽവാൻ താഴ്‌വര തങ്ങളുടേതാണെന്ന പുതിയ വാദവുമായി ചൈന രംഗത്തെത്തിയതിനു പിന്നാലെയാണ് നദിയുടെ ഒഴുക്കു തടയാൻ ശ്രമം നടത്തുന്നത്.

അതിർത്തിത്തർക്കം സംബന്ധിച്ച ചർച്ചകളിൽ ഗൽവാൻ പ്രദേശം ഇന്ത്യയുടേതാണെന്നു സമ്മതിച്ചിരുന്ന ചൈന ആ നിലപാടു മാറ്റിയതോടെയാണ് അതിർത്തിയിൽ സംഘർഷം രൂക്ഷമായത്. ഗൽവാൻ നേരത്തേ ഒത്തുതീർപ്പിലെത്തിയ സ്ഥലമല്ലേ, ഇപ്പോൾ ചൈന എങ്ങനെയാണ് അവകാശവാദം ഉന്നയിക്കുന്നത് എന്ന ചോദ്യമുയർന്നപ്പോൾ ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയൻ പറഞ്ഞതിങ്ങനെ: ഗൽവാൻ പ്രദേശം സംബന്ധിച്ച് സൈനികതലത്തിലും നയതന്ത്രതലത്തിലും ആശയവിനിമയം നടന്നിട്ടുണ്ട്. ഇതിലെ ശരിയും തെറ്റും വളരെ വ്യക്തമാണ്. ഇതു ചൈനയുടെ സ്ഥലമാണ്. ചൈനയുടെ അതിർത്തിക്കുള്ളിലാണു സംഭവം നടന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ ചൈനയെ കുറ്റപ്പെടുത്തുന്നതു ശരിയല്ല.’’ കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടായിക്കാണാൻ ചൈന ആഗ്രഹിക്കുന്നില്ലെന്നും ഷാവോ ലിജിയാൻ പറഞ്ഞു.

ഗൽവാൻ ചൈനയുടേതാണെന്ന വാദം പുതിയൊരു തർക്കത്തിനു കൂടി തുടക്കമാവുകയാണ്. ചൈനീസ് പട്ടാളം ഇത്തവണ ഇന്ത്യയുടെ ഭൂപ്രദേശത്തേക്കു കടന്ന് 5 സ്ഥലങ്ങളിലാണു തമ്പടിച്ചത് – ഗൽവാനിലെ 4 സ്ഥലങ്ങളിലും പാംഗോങ്ങിൽ ഒരിടത്തും. ഇതിൽ ഗൽവാനിൽ നിന്നു മടങ്ങിപ്പോകില്ലെന്നാണു നിലപാട്. ഇവിടെ നൂറോളം ടെന്റുകൾ കെട്ടിയതിനു പുറമേ, ബങ്കറുകളും നിർമിച്ചുകഴിഞ്ഞു. വാഹനങ്ങളും എത്തിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends