തടവിലാക്കിയ 10 ഇന്ത്യൻ സൈനികരെ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ചൈന വിട്ടയച്ചു; റിപ്പോർട്ടുമായി പ്രമുഖ പത്രം

അതിർത്തിയിലെ സംഘർഷം അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ്. എന്നാൽ ഈ സാഹചര്യത്തിൽ തടവിലാക്കിയ 10 ഇന്ത്യൻ സൈനികരെ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ചൈന വിട്ടയച്ചതായി ഒരു പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്യുകയാണ് . ഒരു ലഫ്. കേണലും മൂന്ന് മേജർമാരും അടക്കം 10 സൈനികരെയായിരുന്നു ഗൽവാനിൽ നിന്ന് ചൈന പിടികൂടിയത്. ഇന്ത്യയുടെ ഒരു സൈനികനും കാണാതായിട്ടില്ല എന്നായിരുന്നു സൈന്യവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി എസ്.ജയശങ്കറും ഇന്നലെ വരെ പറഞ്ഞിരുന്നത്.
ഇന്ത്യയുടെ 10 സൈനികർ ചൈനയുടെ പിടിയിലുണ്ടെന്ന പ്രചാരണം കരസേന തള്ളിയിരുന്നു. ആരെയും കാണാതായിട്ടില്ലെന്നാണു വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും പറഞ്ഞിരുന്നത്. ചൈനീസ് ആക്രമണത്തിൽ 76 ഇന്ത്യൻ സൈനികർക്കു പരുക്കേറ്റു. ഇവർ ലേയിലുള്ള സേനാ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ഈ സാഹചര്യത്തിൽ തടവിലാക്കിയ 10 ഇന്ത്യൻ സൈനികരെ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ചൈന വിട്ടയച്ചതായുള്ള വാർത്ത പത്രം പുറത്ത് വിടുകയാണ്.
https://www.facebook.com/Malayalivartha






















