ഗുജറാത്തില്‍ കോവിഡ് സ്ഥിരീകരിച്ച മലയാളി വനിത വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

ഗുജറാത്തില്‍ കോവിഡ് സ്ഥിരീകരിച്ച മലയാളി വനിതയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഹമ്മദാബാദ് മേഘാനി നഗറിലെ നേതാജി അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന മിനു നായര്‍(48) ആണ് തൂങ്ങി മരിച്ചത്. അഹമ്മദാബാദ് ഭദ്രയില്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ സ്റ്റെനോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു ഇവര്‍.
കടുത്ത പനിയെ തുടര്‍ന്ന് സിവില്‍ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ മിനു നായര്‍ ജീവനൊടുക്കുകയായിരുന്നു. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha






















