കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ നാലു ജില്ലകളില്‍ ഇന്നുമുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍... അടിയന്തര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ് നല്‍കുന്നത് തുടരും

കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ നാലു ജില്ലകളില്‍ ഇന്നുമുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. ഈ മാസം 31 വരെ അവശ്യ സേവനങ്ങള്‍ക്ക് മാത്രമാകും അനുമതി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് തുടങ്ങിയ ജില്ലകളിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍. പലചരക്ക്- പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഓട്ടോ-ടാക്‌സി സര്‍വീസുകള്‍ ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും.
എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ് നല്‍കുന്നത് തുടരും. ചെന്നൈയില്‍ നിന്ന് വിമാന സര്‍വീസിനും തടസമില്ല. തമിഴ്‌നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 50,000കടന്നു. 52,334 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 625. വ്യാഴാഴ്ച മാത്രം 49 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
ചെന്നൈയില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 37,000കടന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫിസിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുകയും പ്രൈവറ്റ് സെക്രട്ടറി മരിക്കുകയും ചെയ്തിരുന്നു. എടപ്പാടി പളനിസാമിയുടെ ഓഫിസിലെ ഒമ്പതുപേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha






















