ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുളള നിര്‍ദേശവുമായി ഇന്ത്യന്‍ വ്യോമസേന

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ 33 പുതിയ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുളള നിര്‍ദേശവുമായി ഇന്ത്യന്‍ വ്യോമസേന. റഷ്യയില്‍ നിന്ന് 21 മിഗ് 29, 12 എസ്.യു.-30 എം.കെ.ഐ. എന്നിവ വാങ്ങണമെന്നാണ് വ്യോമസേനയുടെ നിര്‍ദേശം. കുറച്ചുനാളുകളായി ഈ പദ്ധതി വ്യോമസേനയുടെ ആലോചനയിലുണ്ട്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ വ്യോമസേന വേഗത്തിലാക്കിയിരിക്കുകയാണ്. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 6,000 കോടി രൂപ ചെലവുവരുമെന്നാണ് കരുതുന്നത്.
അടുത്ത ആഴ്ച നടക്കുന്ന ഉന്നതതലയോഗത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്കായി ഈ നിര്‍ദേശം മുന്നോട്ടുവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha






















