ജമ്മുകശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ സൈന്യം വധിച്ചു...

ജമ്മുകശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ സൈന്യം വധിച്ചു. പാംപോര, ഷോപിയാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വ്യാഴാഴ്ച രാത്രിയാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. പാംപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും ഷോപിയാനില്‍ ആറ് പേരുമാണ് കൊല്ലപ്പെട്ടത്.
പാംപോരയില്‍ ഭീകരരോട് കീഴടങ്ങാന്‍ സുരക്ഷാസേനയിലെ കമാന്‍ഡോ സംഘം ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ ഇതിന് തയാറായില്ല. തുടര്‍ന്ന് സമീപത്തെ പള്ളിയിലൊളിച്ച ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. പള്ളിയിലൊളിച്ച രണ്ട് ഭീകരരേയും വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വധിച്ചതെന്ന് കശ്മീര്‍ പൊലീസ് ഐ.ജി പറഞ്ഞു.
സുരക്ഷാസേനയും പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയതെന്നും കശ്മീര്‍ പൊലീസ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha






















