Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഗല്‍വാന്‍ താഴ്വരയിലെ നദിക്ക് കുറുകെ പാലം പണി പൂര്‍ത്തിയാക്കി ഇന്ത്യ... ഇന്ത്യയിലേക്ക് 8 കിലോമീറ്റര്‍ കടന്നുകയറി ചൈന 300 ടെന്റ് കെട്ടി ഇനി ...

20 JUNE 2020 07:49 AM IST
മലയാളി വാര്‍ത്ത

More Stories...

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി

സങ്കടക്കാഴ്ചയായി... സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു

ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഗല്‍വാന്‍ താഴ്വരയിലെ നദിക്ക് കുറുകെ പാലം പണി പൂര്‍ത്തിയാക്കി ഇന്ത്യ. ഗല്‍വാന്‍ നദിക്ക് കുറുകെയുള്ള പാലത്തിന്റെ പണി സൈന്യമാണ് പൂര്‍ത്തിയാക്കിയത്. ചൈനയുടെ ശക്തമായ എതിര്‍പ്പ് വകവെയ്ക്കാതെയാണ് ഇന്ത്യ പാലം നിര്‍മിച്ചത്. തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തിന് ശേഷവും നിര്‍മാണം തടയാന്‍ ചൈനക്ക് സാധിച്ചില്ല. എന്നാല്‍ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന അവിടെ ദീര്‍ഘനാള്‍ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണു നടത്തുന്നത്. എന്ന വാര്‍ത്ത പുറത്ത് വരികയാണ് അത് കൊണ്ട് തന്നെ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ ചൈന സൈനികര്‍ ഏറ്റുമുട്ടിയ ഗല്‍വാന്‍ താഴ്‌വരയ്ക്കു പിന്നാലെ പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളിലും സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍ ആണ് എന്ന് പറയാം .

ഗല്‍വാനില്‍ നിന്ന് പാംഗോങ്ങിലേക്കുള്ള ദൂരം 110 കിലോമീറ്റര്‍. 8 മലനിരകളുള്ള പാംഗോങ്ങില്‍ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. എട്ടിനും നാലിനുമിടയിലുള്ള പ്രദേശങ്ങളില്‍ 62 ഇടങ്ങളിലായി സൈനികരെ പാര്‍പ്പിക്കുന്നതിനു മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നാണു വിവരം. ചൈനയെ പ്രതിരോധിച്ചു നാലാം മലനിരയില്‍ ഇന്ത്യയുടെ വന്‍ സേനാ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ മാസങ്ങളോളം നിലയുറപ്പിക്കാന്‍ സജ്ജമാണെന്നും എതിരാളിയുടെ ഏതു നീക്കവും നേരിടാന്‍ സന്നദ്ധമാണെന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

വ്യോമസേന പോര്‍ വിമാനങ്ങളും ആയുധങ്ങളുമെല്ലാം അതിര്‍ത്തിയിലേക്ക് അടുപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതായും വിവരമുണ്ട്. പോര്‍ വിമാനങ്ങളായ സുഖോയ് 30 എംകെഐ, മിറാഷ് 2000, ജാഗ്വാര്‍ എന്നിവയെല്ലാം പൂര്‍ണ്ണ സജ്ജമാക്കിയതായി വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന കനത്ത ജാഗ്രത തുടരുകയാണ്. ബോഡി പ്രോട്ടക്ടീവ് സ്യൂട്ടുകളും ബാറ്റണുകളുമായി കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചൈനീസ് സൈന്യം കമ്ബി വടികളും കല്ലുകളും മറ്റും ഉപയോഗിച്ച് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ കവചങ്ങളോടെ സൈന്യത്തെ വിന്യസിച്ചത്.

എന്നാല്‍ ഗല്‍വാനിലേക്കാള്‍ ഗണ്യമായ സേനാ വിന്യാസമാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ, സംഘര്‍ഷം ഏറ്റുമുട്ടലിലേക്കു നീണ്ടാല്‍ ഇരുഭാഗത്തും വന്‍ നാശനഷ്ടമുണ്ടാകും. സേനാ വിന്യാസത്തിന്റെ അളവില്‍ കിഴക്കന്‍ ലഡാക്കിലെ ഏറ്റവും സംഘര്‍ഷഭരിതമായ പ്രദേശം പാംഗോങ് മലനിരകളാണെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സേനാംഗങ്ങളുടെ വീരമൃത്യുവിനിടയാക്കിയ ഏറ്റുമുട്ടലിനു ചൈനയോടു പകരം ചോദിക്കണമെന്ന വികാരം അതിര്‍ത്തിയിലെ ജവാന്‍മാര്‍ക്കിടയില്‍ ശക്തമാണ്.

ആ വികാരം ആളിക്കത്തി, കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനുള്ള അതീവ ജാഗ്രതയിലാണു സേനാ കമാന്‍ഡമാര്‍. സംഘര്‍ഷം നിലനില്‍ക്കുന്ന ഹോട് സ്പ്രിങ്‌സിലെ പട്രോള്‍ പോയിന്റുകളായ 15, 17 എന്നിവയ്ക്കു സമീപവും ചൈന സന്നാഹം വര്‍ധിപ്പിക്കുകയാണ്. യുദ്ധകാലടിസ്ഥാനത്തില്‍ നിര്‍മാണം ഇന്ത്യന്‍സൈന്യം മുന്നോട്ട് കൊണ്ടു പോകുന്നത്. സൈനിക ട്രക്കുകളിലാണ് തൊഴിലാളികളെ അതിര്‍ത്തിയില്‍ എത്തിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ റോഡുകളിലെ അറ്റകുറ്റപണികളാണ് സൈന്യം ഇപ്പോള്‍ പൂര്‍ത്തികരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ചൈനയേക്കാള്‍ ശക്തമായ വ്യോമസേനയുടെ സാന്നിധ്യം അതിര്‍ത്തിയില്‍ ഇന്ത്യ ശക്തമാക്കുന്നത്.


സേനാ നേതൃത്വങ്ങള്‍ തമ്മില്‍ അതിര്‍ത്തിയില്‍ നടത്തുന്ന കൂടിക്കാഴ്ചകളില്‍ പാംഗോങ്ങില്‍ നിന്നുള്ള പിന്മാറ്റം ചര്‍ച്ചയ്‌ക്കെടുക്കാന്‍ പോലും ചൈന സമ്മതിച്ചിട്ടില്ല. ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിലെ തര്‍ക്കം പരിഹരിച്ച ശേഷം പാംഗോങ് ചര്‍ച്ച ചെയ്യാമെന്നാണു നിലപാട്. ഗല്‍വാന്‍ മുഴുവന്‍ തങ്ങളുടേതാണെന്ന വിചിത്ര വാദമുന്നയിച്ച്, അവിടെ തര്‍ക്കപരിഹാരം അനന്തമായി നീട്ടാനും ഇതിനിടെ, സേനാ സന്നാഹം പരമാവധി വര്‍ധിപ്പിക്കാനുമാണു ശ്രമം.

ഗല്‍വാനിലെ പിന്മാറ്റം സംബന്ധിച്ചു ധാരണയായ ശേഷം അപ്രതീക്ഷിത ഏറ്റുമുട്ടലിലൂടെ കാര്യങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ചൈന തുനിഞ്ഞതും അതുകൊണ്ടാണെന്ന് ഇന്ത്യ വിലയിരുത്തുന്നു. പാംഗോങ്ങിലെ വന്‍ പടയൊരുക്കത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളും ചൈനയുടെ ഗൂഢനീക്കത്തിനു തെളിവാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (54 minutes ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (2 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (2 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (2 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (2 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (2 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (2 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (2 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (2 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (2 hours ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (2 hours ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (2 hours ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (3 hours ago)

Malayali Vartha Recommends