Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...

ഇന്ത്യന്‍ സായുധ സേനാ വിഭാഗം അഭിമാനമായി... അതും റഷ്യയുടെ വിക്ടറി പരേഡില്‍ ...റെഡ് സ്‌ക്വയറില്‍ നടക്കുന്ന 75-ാമത് വിക്ടറി പരേഡിലാണ് ഇന്ത്യന്‍ സൈനിക വ്യൂഹങ്ങളെ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ ക്ഷണിച്ചത്

20 JUNE 2020 09:38 AM IST
മലയാളി വാര്‍ത്ത

റഷ്യയുടെ വിക്ടറി പരേഡില്‍ പങ്കെടുക്കാനായി ഇന്ത്യയുടെ സായുധസേനാ വിഭാഗങ്ങള്‍ പുറപ്പെട്ടു. റെഡ് സ്‌ക്വയറില്‍ നടക്കുന്ന 75-ാംമത് വിക്ടറി പരേഡിലാണ് ഇന്ത്യന്‍ സൈനിക വ്യൂഹങ്ങളെ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ ക്ഷണിച്ചത്. ഇന്നലെ ഇന്ത്യയുടെ മൂന്ന് സേനകളുടേയും തിരഞ്ഞെടുക്കപ്പെട്ട സൈനികരാണ് പോയിരിക്കുന്നത്. ഇന്ത്യയുടെ 75 സൈനികരാണ് മൂന്ന് സേനകളേയും പ്രതിനിധീകരിച്ച് പങ്കെടുക്കാനായി യാത്ര തിരിച്ചത്. റഷ്യയുടെ രണ്ടാം ലോകമഹായുദ്ധത്തിന്റെ വിജയം അനുസ്മരിക്കുന്ന പരിപാടിയാണിത്. ഈ മാസം 24നാണ് ഇന്ത്യന്‍ സേന മാര്‍ച്ച് ചെയ്യുക.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം പോലെ മുഴുവന്‍ സൈനിക ശേഷിയും പ്രദര്‍ശിപ്പിക്കുന്ന പരിപാടിയാണ് റഷ്യയുടെ വിക്ടറി മാര്‍ച്ച്. രാജ്യതലസ്ഥാനമായ മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ വലിയ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിരി ക്കുന്നത്. മെയ് 9 ന് റഷ്യ നടത്താറുള്ള സൈനിക പരേഡ് കൊറോണ കാരണം മാറ്റിവച്ചിരുന്നു.

ജൂണ്‍ 24 പരേഡിനായി തിരഞ്ഞെടുക്കാനുള്ള കാരണവും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. 1945ല്‍ ഈ ദിവസമാണ് അന്നത്തെ സൈന്യം ബര്‍ലിനെതിരെ പോരാടി മോസ്‌ക്കോയെ രക്ഷിച്ച വിജയം പിടിച്ചെടുത്തത്. ഇത്തവണത്തെ പരേഡിനായി തയ്യാറെടുക്കുന്ന മുഴുവന്‍ സൈനിക വിഭാഗത്തിന്റേയും സുരക്ഷ പ്രത്യേകം ശ്രദ്ധിക്കാന്‍ സൈന്യത്തിന്റെ ആരോഗ്യവിഭാഗം വിപുലമായ തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്.


ഇന്ത്യ-റഷ്യ-ചൈന ത്രിരാഷ്ട്ര ഉച്ചക്കോടിക്ക് മാറ്റമില്ലയെന്നും അത് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചു. ലഡാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 23ന് നടക്കേണ്ട ത്രിരാഷ്ട്ര ഉച്ചക്കോടി മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. റഷ്യയിലെ സോച്ചിയില്‍ വച്ചാണ് മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഉച്ചക്കോടി നടക്കുന്നത്.

അഭിപ്രായ ഭിന്നതകള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാനും അതിര്‍ത്തിയില്‍ സമാധാനം ഉറപ്പിക്കാനുമാണ് ഇന്ത്യ താത്പര്യപ്പെടുന്നത്. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞത് പോലെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെയുണ്ടാകുന്ന ഏത് നീക്കത്തിനും കര്‍ശനമായ മറുപടി നല്‍കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇരുപത് സൈനികര്‍ക്കാണ് വീരമൃത്യു വരിക്കേണ്ടി വന്നത്. പരിക്കേറ്റ ആരുടേയും നില നിലവില്‍ ഗുരുതരമല്ലെന്നും കരസേന അറിയിച്ചു. മാത്രമല്ല ഇന്ത്യന്‍ ജവാന്‍മാരെ ആരേയും കാണാതായിട്ടില്ലെന്നും ആരും ചൈനീസ് കസ്റ്റഡിയില്‍ ഇല്ലെന്നും കരസേന വ്യക്തമാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകെട്ടുകളിൽ അതീവ ജാഗ്രത ... കർമ്മരംഗത്ത് മാറ്റങ്ങൾ സംഭവിക്കാം; ചിലർക്ക് പുതിയ അവസരങ്ങൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് വരുമാനക്കുറവ്  (10 minutes ago)

താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ വൈകീട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യും  (18 minutes ago)

കാറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം...  (25 minutes ago)

എസ്‌യുവി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം...  (35 minutes ago)

പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും....  (46 minutes ago)

മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായക ദിനം...  (1 hour ago)

ഖത്തറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (1 hour ago)

ദയനീയ പരാജയവുമായി പാക്കിസ്ഥാൻ....  (1 hour ago)

തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകര  (2 hours ago)

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം.... പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...  (2 hours ago)

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (9 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (9 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (9 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (9 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends