Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ വഴിത്തിരിവായി നടി റിയ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തല്‍; 'യഷ്രാജ്' ഫിലിംസ് അധികൃതരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും; സ്വജന പക്ഷപാദത്തിനെതിരെ വന്‍ പോരാട്ടം

21 JUNE 2020 10:41 AM IST
മലയാളി വാര്‍ത്ത

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയായ 'യഷ്രാജ്' ഫിലിംസ് അധികൃതരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും. സിനിമാ കരാറുകളുടെ കൂടുതല്‍ രേഖകള്‍ പൊലീസിന്റെ ആവശ്യപ്രകാരം ഇവര്‍ കൈമാറിയിരുന്നു. പ്രമുഖരുടെ ലോബി നടനെ ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ ദിശയില്‍ മുന്നേറുന്നത്.

'യഷ്രാജു'മായുള്ള കരാറുകളില്‍ നിന്നു പിന്‍മാറിയ സുശാന്ത് അവരുടെ ചിത്രങ്ങളില്‍ അഭിനയിക്കരുതെന്നു തന്നോടു പറഞ്ഞതായി അടുത്ത സുഹൃത്തായ നടി റിയ ചക്രവര്‍ത്തി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. റിയ ഉള്‍പ്പെടെ 15 പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. മൊഴിയിലെ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്.

സുശാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ബോളിവുഡില്‍നിന്ന് ഉണ്ടായ തിരിച്ചടികളും വ്യക്തിബന്ധങ്ങളിലെ തകര്‍ച്ചയും നിമിത്തം വിഷാദരോഗത്തിലേക്ക് വഴുതിവീണാണ് സുശാന്ത് ജീവനൊടുക്കിയതെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ചെഹല്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരിച്ചടികളില്‍ ഉഴറുമ്പോഴും അതിനെയൊന്നും ഗൗനിക്കാതെ മുന്നോട്ടുപോകാനായിരുന്നു സുശാന്തിന്റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ചെഹലിന്റെ പോസ്റ്റ്. സുശാന്തിന്റെ മരണത്തിനു പിന്നാലെ ചെഹല്‍ പലതവണ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നെങ്കിലും ഈ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വൈറലായി.


അതേസമയം 'വന്ദേ ഭാരതം' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച് ചലച്ചിത്ര നിര്‍മ്മാതാവ് സന്ദീപ് സിങ്ങ് രംഗത്തുവരികയുണ്ടായി. സന്ദീപ് സിങ്ങ് ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് 'വന്ദേ ഭാരതം'. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുതിനെയായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലേക്കായി തീരുമാനിച്ചിരുന്നത്. സുഷാന്ത് സിങ്ങ് രാജ്പുതിന്റെ ചിത്രത്തിന് പ്രാധാന്യമുള്ള പോസ്റ്ററാണ് സന്ദീപ് സിങ്ങ് പങ്കുുവച്ചിരിക്കുന്നത്.

പോസ്റ്ററിനൊപ്പം സിംഗ് ഒരു നീണ്ട കുറിപ്പും സിങ്ങ് പങ്കുവയ്ക്കുന്നു. ചിത്രം പൂര്‍ത്തിയാക്കാനായില്ലെന്ന് പറഞ്ഞ സിങ്ങ് എന്നാല്‍ സുശാന്തിന്റെ ഓര്‍മ്മയില്‍ ഇത് പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തു. ''നിങ്ങള്‍ എനിക്ക് ഒരു വാഗ്ദാനം നല്‍കി, ബിഹാരി സഹോദരന്മാരായ ഞങ്ങള്‍ ഒരു ദിവസം ഈ വ്യവസായം ഭരിക്കുകയും നിങ്ങളെയും എന്നെയും പോലുള്ള, സിനിമ സ്വപ്നം കാണുന്ന എല്ലാ യുവാക്കള്‍ക്കും പ്രചോദനമാവുകയും അവര്‍ക്ക് പിന്തുണയേകുന്ന സംവിധാനമാക്കുകയും ചെയ്യുമെന്ന്. എന്റെ സംവിധായക അരങ്ങേറ്റം നിങ്ങളോടൊപ്പമുണ്ടാകുമെന്ന് നിങ്ങള്‍ എനിക്ക് വാഗ്ദാനം ചെയ്തു. രാജ് ഷാന്‍ഡിലിയ ഇത് എഴുതുകയും ഞങ്ങള്‍ ഇത് ഒരുമിച്ച് നിര്‍മ്മിക്കാനൊരുങ്ങുകയും ചെയ്തു. എനിക്ക് നിങ്ങളുടെ വിശ്വാസം ആവശ്യമായിരുന്നു. നിങ്ങള്‍ കാണിച്ച വിശ്വാസം, അതായിരുന്നു എന്റെ ശക്തി. ഇപ്പോള്‍, നിങ്ങള്‍ പോയി... ഞാന്‍ നഷ്ടപ്പെട്ട അവസ്ഥയിലായി... പക്ഷെ, സഹോദരാ ഞാന്‍ ഇത് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ സ്വപ്നം ഞാന്‍ എങ്ങനെ നിറവേറ്റാമെന്ന് ഇപ്പോള്‍ പറയൂ? നിങ്ങളെപ്പോലെ ആരാണ് എന്റെ കൈ പിടിക്കുക? എന്റെ സഹോദരന്‍, എസ്എസ്ആറിന്റെ ശക്തി ആരാണ് എനിക്ക് നല്‍കുന്നത്?'' സന്ദീപ് സിങ്ങ് കുറിച്ചു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (8 minutes ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (10 minutes ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (26 minutes ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ബം​ഗ​ളൂ​രു​വി​ലുണ്ടായ വാ​ഹ​നാ​പ​ക​ടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം....  (1 hour ago)

ഡോക്ടർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതൽ...  (1 hour ago)

ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു...  (1 hour ago)

കൂട്ടുകെട്ടുകളിൽ അതീവ ജാഗ്രത ... കർമ്മരംഗത്ത് മാറ്റങ്ങൾ സംഭവിക്കാം; ചിലർക്ക് പുതിയ അവസരങ്ങൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് വരുമാനക്കുറവ്  (1 hour ago)

താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ വൈകീട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യും  (1 hour ago)

കാറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

എസ്‌യുവി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും....  (2 hours ago)

മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായക ദിനം...  (2 hours ago)

ഖത്തറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (2 hours ago)

ദയനീയ പരാജയവുമായി പാക്കിസ്ഥാൻ....  (3 hours ago)

Malayali Vartha Recommends