സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു... പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം

സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ കോണ്‍സ്റ്റബിള്‍ ജിതേന്ദര്‍ കുമാര്‍(41)ആണ് മരിച്ചത്. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ സേനയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറ് ആയി.
അര്‍ദ്ധസൈനിക വിഭാഗങ്ങളായ സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി എന്നി സേനകളിലായി 18 ജവാന്മാര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.
"
https://www.facebook.com/Malayalivartha
























