Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

എന്റെ മകന്‍ രാജ്യത്തിന് വേണ്ടി പോരാടി, രാഹുല്‍ ഗാന്ധി നിങ്ങളിതില്‍ രാഷ്ട്രീയം കളിക്കരുത്; വൈറലായി ധീരജവാന്റെ പിതാവിന്റെ പ്രതികരണം

21 JUNE 2020 02:57 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം വളഞ്ഞുവെന്നും മര്‍ദ്ദിച്ചുവെന്നും തനിക്കും പരിക്കേറ്റുവെന്നുമുള്ള സുരേന്ദ്ര സിങ്ങുമായുള്ള ബല്‍വന്തിന്റെ സംഭാഷണം ബല്‍വന്ത് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിന് ചുട്ടമറുപടിയുമായി സൈനികന്റെ പിതാവ്.

ഇന്ത്യയുടേത് കരുത്തുറ്റ കരസേനയാണ്. അവര്‍ക്ക് ചൈനയെ തോല്‍പ്പിക്കാന്‍ കഴിയും. രാഹുല്‍ ഗാന്ധീ, ഇത് രാഷ്ട്രീയവത്കരിക്കരുത്.' പറയുന്നത് ബല്‍വന്ത് സിങ്, ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ സുരേന്ദ്ര സിങ്ങിന്റെ അച്ഛന്‍. എന്റെ മകന്‍ ഇന്ത്യന്‍ സൈന്യത്തിനു വേണ്ടി പോരാടി, പോരാട്ടം ഇനിയും തുടരും, വീഡിയോയില്‍ ബല്‍വന്ത് പറഞ്ഞു. സിങ്ങിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി.

കേന്ദ്രമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തു. 'രാഹുല്‍ നീച രാഷ്ട്രീയത്തില്‍ നിന്ന് ഉയരണം. ദേശീയ താത്പര്യത്തിന് ഒപ്പം ശക്തമായി നിലകൊള്ളണം. വീഡിയോ ഷെയര്‍ ചെയ്ത് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ധീരനായ സൈനികന്റെ അച്ഛനാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇത് രാഹുലിനുള്ള വ്യക്തമായ സന്ദേശമാണ്, അദ്ദേഹം തുടര്‍ന്നു. ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം വളഞ്ഞുവെന്നും മര്‍ദ്ദിച്ചുവെന്നും തനിക്കും പരിക്കേറ്റുവെന്നുമുള്ള സുരേന്ദ്ര സിങ്ങുമായുള്ള ബല്‍വന്തിന്റെ സംഭാഷണം ബല്‍വന്ത് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.

ഇത് ഷെയര്‍ ചെയ്ത രാഹുല്‍ കേന്ദ്രം കള്ളം പറയുകയാണെന്ന് കുറിച്ചിരുന്നു. ബല്‍വന്തിന്റെ പോസ്റ്റില്‍ അന്നു സംഭവിച്ച കാര്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഇത് എടുത്ത് രാഹുല്‍ തന്റെ നിലപാടു കൂടി ചേര്‍ത്ത് രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. രാഹുലിന്റെ ഈ വില കുറഞ്ഞ നടപടിയെയാണ് ബല്‍വന്ത് രൂക്ഷമായി വിമര്‍ശിക്കുകയും രാഷ്ട്രീയ കളിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തത്. സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് ആരോപിക്കുന്ന രാഹുല്‍ വിഷത്തില്‍ രാജ്യവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തം. സര്‍വകക്ഷി യോഗം പോലും സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണച്ചിട്ടും ഇന്നലെയും രാഹുല്‍ ചൈനയ്ക്കനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. സൈനികരെ ആയുധം നല്‍കാതെ അതിര്‍ത്തിയിലേക്ക് പറഞ്ഞുവിട്ട് കൊലയ്ക്കു കൊടുക്കുകയായിരുന്നുവെന്നാണ് രാഹുല്‍ ആദ്യം പറഞ്ഞത്. എന്നാല്‍, സൈനികരുടെ കൈവശം ആയുധമുണ്ടായിരുന്നുവെന്നും മുന്‍കാല കരാറുകള്‍ കാരണം ഇവര്‍ക്ക് വെടിവയ്ക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൂണ്ടിക്കാട്ടിയതോടെ രാഹുല്‍ നാണംകെട്ടിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (8 minutes ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (10 minutes ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (26 minutes ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ബം​ഗ​ളൂ​രു​വി​ലുണ്ടായ വാ​ഹ​നാ​പ​ക​ടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം....  (1 hour ago)

ഡോക്ടർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതൽ...  (1 hour ago)

ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു...  (1 hour ago)

കൂട്ടുകെട്ടുകളിൽ അതീവ ജാഗ്രത ... കർമ്മരംഗത്ത് മാറ്റങ്ങൾ സംഭവിക്കാം; ചിലർക്ക് പുതിയ അവസരങ്ങൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് വരുമാനക്കുറവ്  (1 hour ago)

താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ വൈകീട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യും  (1 hour ago)

കാറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

എസ്‌യുവി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും....  (2 hours ago)

മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായക ദിനം...  (2 hours ago)

ഖത്തറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (2 hours ago)

ദയനീയ പരാജയവുമായി പാക്കിസ്ഥാൻ....  (3 hours ago)

Malayali Vartha Recommends