ഞങ്ങള്‍ കൂടെയുണ്ട്, ഇന്ത്യ ഈ യുദ്ധം ഉടന്‍ ജയിക്കും - കൊടും ക്രൂരതേ നിങ്ങളുടെ പേരോ ചൈന

26 3 2020 അതായത് ഇക്കഴിഞ്ഞ മാര്‍ച്ച് 26ന് ചൈന പറഞ്ഞ വാക്കുകളാണ്. അതായത് ഞങ്ങള്‍ കൂടെയുണ്ട്, ഇന്ത്യ ഈ യുദ്ധം ഉടന്‍ ജയിക്കും - കൊടും ക്രൂരതേ നിങ്ങളുടെ പേരോ ചൈന. കൊറോണ യുദ്ധത്തില്‍ ഇന്ത്യ വിജയിക്കുമെന്ന് പറഞ്ഞിട്ട് തൊട്ടുപുറകില്‍ നിന്ന് കുത്താന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ.
കോവിഡിനെതിരായ യുദ്ധത്തില്‍ ഇന്ത്യ ഉടനെ ജയിക്കുമെന്നും എല്ലാ സഹായങ്ങളുമായി തങ്ങള്‍ കൂടെ ഉണ്ടാകുമെന്നും ചൈന പറഞ്ഞത് ഞങ്ങള്‍ ഇന്ത്യാക്കാര്‍ വിശ്വസിച്ചത് പച്ചയായ മനുഷ്യരായത് കൊണ്ടാണ്.
നിങ്ങളെപ്പോലെ ചെന്നായ്ക്കളല്ല ഞങ്ങള്‍. ഡല്‍ഹിയിലെ ചൈനീസ് എംബസി വക്താവ് ജി റോങ് അന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇന്ത്യയുടെ പരിശ്രമത്തിന് ചൈനയുടെ പിന്തുണ വാഗ്ദാനം ചെയ്തത്. കോവിഡ് വൈറസിനെതിരായ പ്രവര്‍ത്തനത്തില്‍ ചൈനക്ക് സഹായങ്ങള്‍ നല്‍കിയതിന് ഇന്ത്യയോട് നന്ദിയുണ്ടെന്നും വ്യക്തമാക്കിയ ചൈന എത്ര പെട്ടെന്നാണ് എല്ലാ മറന്നത്. ചൈനയിലെ വുഹാനില്‍ നിന്ന് തുടങ്ങിയ കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ 15 ടണ്ണോളം മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യ കൈമാറിയിരുന്നു.
ആയിരകണക്കിന് പേരുടെ ജീവനെടുത്ത കോവിഡിന്റെ പിടിയില്‍ നിന്ന് ചൈനയെ കര കയറാന്‍ സഹായിച്ച ഇന്ത്യയുടെ നെഞ്ചത്ത് തന്നെ കുത്താന്‍ ശ്രമിച്ചു. ചൈനയില്‍ രോഗം നിയന്ത്രണവിധേയമായപ്പോള്‍ ഇന്ത്യയടക്കം ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ കോവിഡ് ഭീഷണിയിലാണ്.
കോവിഡിനെതിരായ പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഈ അവസരത്തിലാണ് ഇന്ത്യക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് നേരത്തെ എത്തിയ ചൈന ഇപ്പോള്‍ തിരിഞ്ഞുകൊത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























