മോഷ്ടാക്കളുടെ കുത്തേറ്റ് 88 വയസുകാരിക്ക് ദാരുണാന്ത്യം

ഡല്‍ഹിയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് 88 വയസുകാരിക്ക് ദാരുണാന്ത്യം. മോഷണ ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വയോധിക കൊല്ലപ്പെട്ടത്. വിദേശ കാര്യമന്ത്രാലയ ജീവനക്കാരനായിരുന്ന ബിആര്‍ ചൗള (94)യുടെ ഭാര്യ കാന്ത ചൗള (88)യാണ് കൊല്ലപ്പെട്ടത്. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ സഫ്ദര്‍ജങ് എന്‍ക്ലേവിലാണ് സംഭവം.
ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ മോഷണ ശ്രമം തടാന്‍ ശ്രമിക്കുന്നതിനിടെ കാന്തയെ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് മോഷ്ടാക്കള്‍ ആക്രമിച്ചത്. രണ്ട് മക്കളുടെയും മരണ ശേഷം ചൗളയും കാന്തയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
ഇവരുടെ കെട്ടിടത്തില്‍ അടുത്ത കാലത്തായി ജോലിക്കു ചേര്‍ന്ന സുരക്ഷാ ജീവനക്കാരനും രണ്ടോ മൂന്നോ കൂട്ടാളികളും ചേര്‍ന്നാണ് മോഷണത്തിനായ് ദമ്ബതിമാരുടെ വീട്ടില്‍ കടന്നതെന്ന് പൊലീസ് പറഞ്ഞു.
വീടിനുള്ളില്‍ കടന്ന മോഷ്ടാക്കാള്‍ ദമ്ബതിമാരെ കീഴ്‌പ്പെടുത്തുകയും സോഫയില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മോഷണ ശ്രമം തടയാന്‍ കാന്ത ശ്രമിക്കുന്നതിനിടെ മോഷ്ടാക്കളില്‍ ഒരാള്‍ മൂര്‍ച്ചയേറിയ വസ്തുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ദമ്ബതിമാരുടെ കിടപ്പു മുറിയില്‍ കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കൊണ്ട് കടന്നുകളയുകയായിരുന്നു.
മോഷ്ടാക്കള്‍ പോയതിനു പിന്നാലെ വീടിനു പുറത്തെത്തിയ ചൗള വിവരം അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാന്തയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള സംഘങ്ങളെ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിലെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിക്കും.
https://www.facebook.com/Malayalivartha
























