Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനു മുന്നിൽ ചൈന വിറച്ചു; ഇന്ത്യന്‍ മണ്ണിന് സമീപം ചൈനീസ് സൈന്യം സ്ഥാപിച്ച പോസ്റ്റ് വിജയകരമായി നീക്കം ചെയ്ത് ഭാരതത്തിന്റെ അതിര്‍ത്തി കാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞു

21 JUNE 2020 08:30 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

20 സൈനികരെ രാജ്യത്തിന് നഷ്ടമായത്. എങ്കിലും ഇന്ത്യന്‍ മണ്ണിന് സമീപം ചൈനീസ് സൈന്യം സ്ഥാപിച്ച പോസ്റ്റ് വിജയകരമായി നീക്കം ചെയ്ത് ഭാരതത്തിന്റെ അതിര്‍ത്തി കാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞു.

ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ജൂണ്‍ 15 ന് വൈകീട്ട് ഇന്ത്യന്‍ സൈന്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ഗാല്‍വന്‍ താഴ്‌വരയിലേക്ക് അയച്ചത്. താഴ്‌വരയിലെ ഇന്ത്യന്‍ പ്രദേശത്ത് സ്ഥാപിച്ച സൈനിക പോസ്റ്റ് ചൈനീസ് സൈന്യം നീക്കം ചെയ്തിരുന്നു. ഇത് പുനസ്ഥാപിക്കുന്നതിനായാണ് 16 ബീഹാര്‍ റെജിമെന്റിലെ ചെറിയ സംഘം ഉദ്യോഗസ്ഥരെ താഴ്‌വരയിലേക്ക് പട്രോളിംഗിനായി അയച്ചത്.

ജൂണ്‍ 15-ന് ഇന്ത്യന്‍ കമാന്‍ഡറും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഗാല്‍വന്‍ താഴ്‍വരയിലെ ചൈനീസ് പോസ്റ്റ് നീക്കിയതെങ്ങനെയെന്ന വിവരങ്ങള്‍ സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. ലഡാഖ് മേഖലയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയും സംഭാഷണങ്ങള്‍ തുടരുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ജൂണ്‍ 15-ന് വൈകുന്നേരം ഇന്ത്യന്‍ സേനയുടെ മൂന്നാം ഇന്‍ഫന്‍ററി ഡിവിഷന്‍ കമാന്‍ഡറും മറ്റു ഉന്നത ഉദ്യോഗസ്ഥരും ഗാല്‍വന്‍ നദിക്ക് സമീപത്തെ Y കവലയിലെ ഇന്ത്യന്‍ പോസ്റ്റിലായിരുന്നു. 16 ബിഹാറി റെജിമെന്‍റ് ഉള്‍പ്പെട്ട ഇന്ത്യന്‍ സുരക്ഷാസേന ചൈനീസ് പോസ്റ്റ് നീക്കാന്‍ ചൈനീസ് സൈനികരോട് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് ചൈന സ്ഥാപിച്ച പോസ്റ്റ് നീക്കാന്‍ പട്രോളിങ്ങിനെത്തിയ ഇന്ത്യന്‍ സൈനികര്‍ ആവശ്യപ്പെടുകയായിരുന്നു.

10-12 സൈനികരാണ് ചൈനീസ് പോസ്റ്റിലുണ്ടായിരുന്നത്. ഇരു സൈന്യങ്ങളുടെയും കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണയനുസരിച്ച് ചൈനീസ് സൈനികരോട് മടങ്ങിപ്പോകാന്‍ ഇന്ത്യന്‍ സൈനികര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചൈനീസ് സൈന്യം അതിന് തയ്യാറായില്ല. ഇക്കാര്യം ഇന്ത്യന്‍ സൈനികര്‍ യൂണിറ്റിലെത്തി അറിയിച്ചു.

16 ബിഹാര്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബുവും 50 ഇന്ത്യന്‍ സൈനികരുമാണ് ചൈനീസ് സൈനികരോട് സ്വന്തം പ്രദേശത്ത് പോകാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ പട്രോളിങ് സംഘം തിരിച്ചെത്തിയപ്പോഴേക്കും കൂടുതല്‍ ചൈനീസ് സൈനികര്‍ പോസ്റ്റിലെത്തിയിരുന്നു. പോസ്റ്റിന് ചുറ്റും 300-350 ചൈനീസ് സൈനികരാണുണ്ടായിരുന്നത്.

ഇരു വിഭാഗവും തമ്മില്‍ സംഭാഷണം തുടരുന്നതിനിടെ ഇന്ത്യന്‍ സംഘം ചൈനയുടെ ടെന്‍റുകളും ഉപകരണങ്ങളും നീക്കാന്‍ തുടങ്ങി. ഇതോടെ നേരത്തെ ഒരുങ്ങിയിരുന്ന ചൈനീസ് സൈനികര്‍ ആക്രമണം തുടങ്ങി. 16 ബിഹാര്‍ കമാന്‍ഡര്‍ ഹവില്‍ദാര്‍ പളനിയാണ് ആദ്യം ആക്രമിക്കപ്പെട്ടത്. കമാന്‍ഡര്‍ വീണതോടെ ബിഹാര്‍ റെജിമെന്‍റ് ചൈനീസ് സൈനികര്‍ക്ക് നേരെ ആക്രണം തുടങ്ങി.

ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. നിരവധി ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. അടുത്ത ദിവസം രാവിലെ ചൈനീസ് സൈനികരുടെ മൃതശരീരങ്ങള്‍ പ്രദേശത്ത് ചിതറിക്കിടക്കുകയായിരുന്നു. 100-േലെറേ ഇന്ത്യന്‍ സൈനികരും 350 ഓളം ചൈനീസ് സൈനികരുമാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്.

കേണല്‍ സന്തോഷ് ബാബുവും ഹവില്‍ദാര്‍ പളനിയും ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചെങ്കിലും 16 ബിഹാര്‍ റെജിമെന്‍റ് 14-ാം പട്രോളിങ് പോയിന്‍റിലെ ചൈനീസ് പോസ്റ്റ് പൂര്‍ണമായി ഒഴിപ്പിച്ചു.

ഏറ്റുമുട്ടലിന് ശേഷം ചൈന സമീപ പ്രദേശത്ത് മറ്റൊരു സ്ഥലത്ത് സൈനകരെ കേന്ദ്രീകരിച്ചു. 16 ബീഹാര്‍ റെജിമെന്റിലെ ഹവീല്‍ ദാര്‍ പളനിയെയാണ് ആദ്യം ചൈനീസ് സൈന്യം ആക്രമിച്ചത്. പളനി താഴെ വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികര്‍ക്ക് നേരെ പ്രത്യാക്രമണം ആരംഭിച്ചു. ആയുധങ്ങള്‍ ഉപയോഗിച്ച്‌ ചൈനീസ് സൈന്യം മുറിവേല്‍പ്പിക്കുമ്ബോഴും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏകദേശം മൂന്ന് മണിക്കൂര്‍ നേരം പോരാട്ടം നീണ്ടു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ 100 ഓളം ചൈനീസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ മണ്ണിന് സമീപം ചൈന സ്ഥാപിച്ച പോസ്റ്റുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തതിന് ശേഷമാണ് ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (16 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends