സുശാന്തിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസെടുക്കാന്‍ ബീഹാറിലെ കോടതിയില്‍ ഹര്‍ജി

ബോളിവുഡ് താരം സുശാന്ത് രാജ്പുതിന്റെ മരണത്തില്‍ നടി റിയാ ചക്രവര്‍ത്തിക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപെട്ട് ബീഹാറിലെ മുസാഫര്‍പൂര്‍ കോടതിയില്‍ ഹര്‍ജി. കുന്ദന്‍ കുമാര്‍ എന്നയാളാണ് ഹര്‍ജി നല്‍കിയത്. സുശാന്തിനെ സാമ്ബത്തികമായി ചൂഷണം ചെയ്തു.ആത്മഹത്യയിലേക്ക് തള്ളിവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് ഇയാള്‍ ഹര്‍ജിയില്‍ റിയാക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.ഹര്‍ജിയില്‍ റിയക്കെതിരെ ഐപിസി 306,420 എന്നീ വകുപ്പുകള്‍ ചുമത്തണം എന്ന് ആവശ്യപെടുന്നു.നേരത്തെ സുശാന്തിന്റെ മരണവുമായി ബന്ധപെട്ട് മുംബൈ പോലീസ് റിയയെ 9 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.സുശാന്തും റിയയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന കാര്യം റിയ സമ്മതിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.റിയയും സുശാന്തും ഒന്നിച്ചാണ് താമസിച്ചിരുന്നതെന്നും ലോക്ക് ഡൌണിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും റിയ പിണങ്ങിപ്പോയെന്നും ഇരുവരും തമ്മില്‍ നവംബറില്‍ വിവാഹം കഴിക്കുന്നതിന് തീരുമാനിച്ചിരുന്നതായും വിവാഹ ശേഷം പുതിയ വീട് വാങ്ങുന്നതിന് ഇരുവരും പദ്ധതിയിട്ടിരുന്നതായും പിണങ്ങിപോയതിന് ശേഷവും
ഇരുവരും ഫോണില്‍ സംസാരിക്കുമായിരുന്നെന്നും മരിക്കുന്നതിന്റെ അന്ന് പോലും റിയയെ സുശാന്ത് വിളിച്ചതായും പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ അന്വേഷണത്തിനായി റിയ കൈമാറിയ മൊബൈല്‍ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചതായാണ് വിവരം. സുശാന്തിന്റെ മരണവുമായി ബന്ധപെട്ട് റിയയെക്കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ പത്തിലേറെ മൊഴികള്‍ പോലീസ് രേഖപെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ഞായറാഴ്ച്ച ബാന്ദ്രയിലുള്ള ഫ്‌ലാറ്റിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ല്‍ സുശാന്ത് അഭിനയിക്കാനിരുന്ന 5 ചിത്രങ്ങളാണ് മുടങ്ങിപ്പോയത്.ഏറെ നാളായി താരം വിഷാദത്തിലായിരുന്നു എന്ന് പറയുന്നു.
https://www.facebook.com/Malayalivartha
























