ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; ചൈന ഇന്ത്യന്‍ പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയതായാണ് ഉപഗ്രഹചിത്രങ്ങളില്‍ കാണുന്നതെന്ന് രാഹുല്‍ ഗാന്ധി

ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയുടെ പ്രദേശങ്ങളൊന്നും ചൈന കൈയടക്കിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാദത്തെ സാറ്റലൈറ്റ് ചിത്രങ്ങള്‍ തെളിവായി വെച്ച് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പ്രധാനമന്ത്രി പറഞ്ഞത് നമ്മുടെ പ്രദേശത്തേക്ക് ആരും അതിക്രമിച്ച് കയറുകയോ, കൈയേറുകയോ ഉണ്ടായിട്ടില്ലെന്നാണ്. എന്നാല്‍ പാംഗോങ് തടാകത്തിന് സമീപമുള്ള പ്രദേശം ചൈന കൈയേറിയതായി ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തനമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി 'സറണ്ടര്‍ മോദി'യാണെന്നും രാഹുല്‍ ഗാന്ധി നേരത്തെ പരിഹസിച്ചിരുന്നു.
ചൈന ഇന്ത്യയുടെ പ്രദേശങ്ങളൊന്നും കൈയേറിയിട്ടില്ലെങ്കില്‍ എങ്ങനെയാണ് 20 സൈനികര്‍ കൊല്ലപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി ചോദ്യമുന്നയിച്ചു. എവിടെ വെച്ചാണ് എവര്‍ കൊല ചെയ്യപ്പെട്ടതെന്നും അദ്ദേഹം ചോദിക്കുന്നു.
രാഹുല്‍ പുറത്തു വിട്ട ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് ചൈനീസ് ആര്‍മി ഇരുന്നൂറോളം ട്രക്കുകളും ബുള്‍ഡോസറുകളുമെല്ലാം സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നാണ്. ഇത് ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശമാണ്.
ചൈന അവരുടെ അതിര്‍ത്തിക്കുള്ളില്‍ ചില സംവിധാനങ്ങള്‍ കെട്ടിപ്പൊക്കുകയും അത് അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയും ചെയ്തുവെന്നാണ് ഇപ്പോള്‍ കേന്ദ്രം പറയുന്നത്. കാര്യങ്ങളില്‍ വ്യക്തതയില്ലാത്തതിനെതിരെ മക്കല്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ ഇന്ന് രംഗത്തെത്തി. ജനങ്ങളെ വൈകാരികമായി ദുരുപയോഗം ചെയ്യുന്നതിനെയും സുതാര്യതയും ഉത്തരവാദിത്വവും ഇല്ലാത്തതിനെതിരെയും അദ്ദേഹം ചോദ്യം ചെയ്തു.
https://www.facebook.com/Malayalivartha
























