Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഗാല്‍വനിലെ ചൈനീസ് കടന്നുകയറ്റത്തില്‍ രാജ്യത്ത് രോഷം പുകയുന്നു... നമ്മുടെ പട്ടാളക്കാര്‍ വീരമൃത്യുവരിച്ചതിന് തക്ക തിരിച്ചടി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു, പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രിയും

22 JUNE 2020 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഗാല്‍വനിലെ ചൈനീസ് കടന്നുകയറ്റത്തില്‍ രാജ്യത്ത് രോഷം പുകയുകയാണ്. നമ്മുടെ പട്ടാളക്കാര്‍ വീരമൃത്യുവരിച്ചതിന് തക്ക തിരിച്ചടി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിനല്‍കുമെന്ന് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചുകഴിഞ്ഞു.

യുദ്ധമല്ലാതെ തന്നെ ചൈനയെ കശക്കുകയാണ് നല്ലത്. അതിന് നല്ല മാര്‍ഗങ്ങളുമുണ്ട്. സ്വദേശി ജാഗരണ്‍ മഞ്ചും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേസും ആഹ്വാനം ചെയ്യുന്നപോലെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയാല്‍ അതവര്‍ക്ക് വലിയ തിരിച്ചടിയാകും.

അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ അടുത്തിടെയുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന്, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ മൊത്തത്തില്‍ നിരോധിക്കണമെന്ന് രാജ്യവ്യാപകമായി ആഹ്വാനം ചെയ്യപ്പെടുന്നുണ്ട്. ഇത് പൂര്‍ണമായും സാധ്യമാകില്ലെങ്കിലും, ഒരു പുതിയ സര്‍വേ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ജനസംഖ്യയുടെ 97 ശതമാനം പേര്‍ ചൈനീസ് സാധനങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറാണെന്നാണ്.

ലോക്കല്‍ സര്‍ക്കിള്‍സ് അടുത്തിടെ നടത്തിയ സര്‍വേയില്‍ രാജ്യത്തെ 235 ജില്ലകളിലായി 32,000 പ്രതികരണങ്ങള്‍ രേഖപ്പെടുത്തി. അടുത്ത വര്‍ഷത്തേക്ക് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് നിങ്ങള്‍ ബഹിഷ്‌കരിക്കുമോ? എന്ന ഒരു പ്രത്യേക ചോദ്യത്തിന് 8000 പ്രതികരണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അവരില്‍ ബഹുഭൂരിപക്ഷവും 'അതെ' ആയിരുന്നു. 87% പേര്‍ അടുത്ത ഒരു വര്‍ഷത്തേക്ക് ചൈനീസ് സാധനങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ തയാറാണ്.

ചൈനീസ് നിയന്ത്രണത്തിലുള്ള കമ്പനികള്‍ ഇന്ത്യന്‍ ഐ.ടി., വാര്‍ത്താവിനിമയം തുടങ്ങിയ സുപ്രധാന മേഖലകളില്‍ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ അടക്കമുള്ള സംവിധാനങ്ങളവതരിപ്പിക്കുന്നത് തടയാന്‍ ഇന്ത്യന്‍ സര്‍ക്കാരിനാവും. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക കരങ്ങളായ ഈ കമ്പനികള്‍ സൈബര്‍ ഭീഷണിയുടെയും ചാരപ്രവര്‍ത്തനങ്ങളുടെയുമൊക്കെ പേരില്‍ കുപ്രസിദ്ധി നേടിയവയാണ്.

ചൈനീസ് നിര്‍മിത ഉല്‍പന്നങ്ങള്‍ ഉടനടി ബഹിഷ്‌കരിക്കുന്നതോ അല്ലെങ്കില്‍ അവര്‍ ഇതിനകം വാങ്ങിയ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതും തമ്മില്‍ വ്യക്തമായ വ്യത്യാസവും സര്‍വെയില്‍ നിന്ന് മനസ്സിലായി. ഷഓമി, ഒപ്പോ, വിവോ, വണ്‍പ്ലസ്, ക്ലബ് ഫാക്ടറി, ആലിഎക്‌സ്പ്രസ്, ടിക് ടോക്, വിചാറ്റ് തുടങ്ങിയ ചൈനീസ് കമ്പനികളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതും ഉപയോഗിക്കുന്നതും ബഹിഷ്‌കരിക്കുമോ എന്നും പൗരന്മാരോട് ചോദിച്ചു.

സര്‍വേയില്‍ പങ്കെടുത്ത 58% പേര്‍ 'അതെ, ഇപ്പോള്‍ മുതല്‍ വാങ്ങില്ല' എന്ന് പറഞ്ഞു. എന്നാല്‍ 39% പേര്‍ 'അതെ, ഇപ്പോള്‍ മുതല്‍ വാങ്ങില്ല, പക്ഷേ ഞാന്‍ ഇതിനകം വാങ്ങിയത് ഉപയോഗിക്കണം' എന്ന നിലപാടാണ്. ഇതിനാല്‍ മൊത്തത്തില്‍, മിക്കവാറും എല്ലാ പ്രതികരണക്കാരും - 97 ശതമാനവും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പ്രധാന ചൈനീസ് ബ്രാന്‍ഡുകള്‍ ബഹിഷ്‌കരിക്കാന്‍ തയാറാണ്. 'ആത്മീര്‍ഭര്‍ ഭാരത്' ദൗത്യത്തില്‍ രാജ്യത്തെ സ്വയം ആശ്രയിക്കാന്‍ സഹായിക്കുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പൗരന്മാര്‍ ആഗ്രഹിക്കുന്നു.

ചൈനീസ് ചരക്കുകള്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി സര്‍വേ കൂടുതല്‍ ആഴത്തില്‍ പോകുന്നു. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് വസ്തുക്കള്‍ക്ക് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ആവശ്യമുണ്ടോ എന്ന് സര്‍വെയില്‍ ചോദിച്ചു. ഭൂരിപക്ഷം ആളുകളും ഇതിന് അതെ എന്ന് വോട്ട് ചെയ്തു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ബിഐഎസ്, സിആര്‍എസ്, സിഡിഎസ്‌കോ, എഫ്എസ്എസ്എഐ സര്‍ട്ടിഫിക്കേഷനുകള്‍ ഉണ്ടായിരിക്കണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 90% പേരും അഭിപ്രായപ്പെട്ടപ്പോള്‍ 5% പേര്‍ മാത്രമാണ് അത്തരം ഒരു സര്‍ട്ടിഫിക്കേഷന്റെ ആവശ്യകത നിരസിച്ചത്.

പുല്‍വാമ ആക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങളുമായി ഇന്ത്യ വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള ചരക്കുകളുടെ 200% ഇറക്കുമതി തീരുവ ഈ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് ചരക്കുകളില്‍ സമാനമായ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തണമോ എന്ന് സര്‍വേ ചോദിച്ചു.

ഈ ചോദ്യത്തില്‍ പ്രതികരിക്കുന്നവരെ വിഭജിച്ചു. ചൈനയില്‍ നിന്ന് ഇന്ത്യ വലിയ അളവില്‍ ചരക്കുകളും അസംസ്‌കൃത വസ്തുക്കളും വാങ്ങുന്നതിനാല്‍ 200% ഇറക്കുമതി തീരുവയ്ക്കായി 42% പേര്‍ മാത്രമാണ് 'അതെ' എന്ന് പറഞ്ഞത്. ഇറക്കുമതി തീരുവ ചുമത്തണം, പക്ഷേ അസംസ്‌കൃത വസ്തുക്കള്‍ക്ക് ഇതുവേണ്ടെന്ന് 36% പേര്‍ അഭിപ്രായപ്പെട്ടു. ബാക്കിയുള്ള 20% പേര്‍ ഇറക്കുമതി തീരുവ ചുമത്തരുതെന്നാണ് അഭിപ്രായപ്പെട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (23 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (32 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (39 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (50 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends