യുവാവ് വിവാഹിതനാണെന്നറിഞ്ഞതോടെ കാമുകി ഉപേക്ഷിച്ചു പോയി... പക്ഷെ സഹിക്കാനായില്ല, യുവാവ് ചെയ്ത കടുംകൈ നാട്ടുകാരെപോലും ഞെട്ടിച്ചു; ഇന്റര്‍നെറ്റിന്റെ സഹായത്തോടെ തോക്കും തിരകളും നിര്‍മിച്ച് ഉറങ്ങികിടന്ന കാമുകിയെ വെടിവച്ചു... അവസാന ശ്വാസവും നിലയ്ക്കുന്നതുവരെ മരണം ഉറപ്പാക്കാന്‍ കഴുത്തില്‍ കത്തികൊണ്ട് ആഞ്ഞു കുത്തി; യുവാവ് പിടിയിലായതോടെ പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ...

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ആരും കൊലയുടെ ചുരുളഴിയുന്നത്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ തോക്കും തിരകളും നിര്‍മിച്ച് ഉറങ്ങികിടന്ന കാമുകിയെ വെടിവെക്കുകയും തുടര്‍ന്ന് മരണം ഉറപ്പിക്കാന്‍ കഴുത്തില്‍ കുത്തിയും കൊന്ന യുവാവ് അറസ്റ്റില്‍.
ദക്ഷിണ കൊല്‍ക്കത്ത സ്വദേശിയായ 26 കാരന്‍ ജയന്ത് എന്ന രാകേഷ് ഹല്‍ദാറാണ് അറസ്റ്റിലായത്.
റീജന്റ് പാര്‍ക്ക് പ്രദേശത്തെ 20 കാരിയായ പ്രിയങ്ക എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രിയങ്കയുടെ ഒരു ബന്ധുവിന്റെ മൊഴിയാണ് അന്വേഷണം രാകേഷിലെത്തിച്ചത്.
പ്രിയങ്ക പിണങ്ങിയതിനെ തുടര്‍ന്നാണ് ടാക്സി ഡ്രൈവറായ ഇയാള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നു കൊല്‍ക്കത്ത പോലീസ് ജോയിന്റ് കമ്മിഷണര്‍ മുരളീധര്‍ ശര്‍മ അറിയിച്ചു.
ഇയാള്‍ വിവാഹിതനാണെന്നറിഞ്ഞതിനെ തുടര്‍ന്നാണ് പ്രിയങ്ക അകന്നത്. ഇതേ തുടര്‍ന്ന് രാകേഷ് കൊലചെയ്യാനുള്ള മാര്‍ഗം അന്വേഷിച്ച് ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്ത് തുടങ്ങിയത്.
പിന്നീട് ഇതിന്റെ സഹായത്തോടെ ആദ്യം തോക്ക് നിര്‍മിക്കുകയായിരുന്നു. പിന്നീട് തിര നിര്‍മിക്കാനായി പടക്കകടകളില്‍നിന്നു വസ്തുക്കള്‍ സംഘടിപ്പിച്ചു സ്റ്റീല്‍ ബോളില്‍ വെടിമരുന്ന് നിറച്ചു.
തുടര്‍ന്ന് പ്രിയങ്കയുടെ വീട്ടിലെത്തിയ ശേഷം ഇയാള്‍ ഉറങ്ങികിടന്ന പ്രിയങ്കയുടെ കഴുത്തില്‍ വെടിവെക്കുകയായിരുന്നു.
പിന്നീട് മരണം ഉറപ്പിക്കാനായി കഴുത്തില്‍ കത്തികൊണ്ട് കുത്തുകയും ചെയ്തു. യുവതിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























