ഉദുമല്‍പേട്ട് ദുരഭിമാനക്കൊലക്കേസിലെ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി... കേസിലെ മുഖ്യപ്രതി ജഗദീഷ് ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ വധശിക്ഷ 25 വര്‍ഷത്തെ കഠിന തടവായി ചുരുക്കി

ഉദുമല്‍പേട്ട് ദുരഭിമാനക്കൊലക്കേസിലെ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കേസിലെ മുഖ്യപ്രതി ജഗദീഷ് ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ വധശിക്ഷ 25 വര്‍ഷത്തെ കഠിന തടവായി ചുരുക്കി. അതേസമയം പെണ്‍കുട്ടിയുടെ അച്ഛന്‍ ചിന്നസ്വാമിയെ കോടതി കുറ്റവിമുക്തനാക്കി.
നേരത്തെ കേസില്‍ അമ്മയും അമ്മാവനും അടക്കം മൂന്ന് പേരെ കോടതി വെറുതെ വിട്ടിരുന്നു. 2016 ലാണ് ഇതര ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവായ വി. ശങ്കറിനെ (21) പട്ടാപ്പകല്‍ ഉദുമല്‍പേട്ട് ബസ് സ്റ്റാന്റിന് സമീപം വെട്ടിക്കൊലപ്പെടുത്തിയത്. ശങ്കര്‍ കൂടെ പഠിച്ചിരുന്ന തേവര്‍ ജാതിയില്‍പെട്ട കൗസല്യയെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു ആക്രമിച്ചത്.
"
https://www.facebook.com/Malayalivartha
























