സര്‍ക്കാര്‍ കുട്ടികളുടെ അഭയകേന്ദ്രത്തില്‍ പരിശോധനയില്‍ അമ്ബത്തിയേഴ് പെണ്‍കുട്ടികള്‍ക്ക് കോവിഡ് -19 പോസിറ്റീവ്... ഫലം പുറത്ത് വന്നതോടെ എല്ലാവരും ഞെട്ടി, ഏഴുപേര്‍ പേര്‍ ഗര്‍ഭിണികള്‍... പിന്നാലെ കേസ്

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ കുട്ടികളുടെ അഭയകേന്ദ്രത്തില്‍ പരിശോധനയില്‍ അമ്ബത്തിയേഴ് പെണ്‍കുട്ടികള്‍ക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായും അതില്‍ അഞ്ച് പേര്‍ ഗര്‍ഭിണികളാണെന്നും അധികൃതര്‍ അറിയിച്ചു.
കൂടാതെ, നെഗറ്റീവ് പരിശോധന നടത്തിയ, ഷെല്‍ട്ടര്‍ ഹോമിലെ മറ്റ് രണ്ട് പെണ്‍കുട്ടികളും ഗര്‍ഭിണികളാണ്.
കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ അഞ്ച് ഗര്‍ഭിണികളായ പെണ്‍കുട്ടികളെ ആഗ്ര, ഇറ്റ, കന്നൌജ്, ഫിറോസാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ശിശുക്ഷേമ സമിതികള്‍ പോക്സോ നിയമപ്രകാരം റഫര്‍ ചെയ്തു.
മറ്റ് രണ്ട് ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ കോവിഡ് നെഗറ്റീവായിരുന്നു. ഷെല്‍ട്ടര്‍ ഹോമിലെത്തിയ സമയത്ത് ഏഴ് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായിരുന്നുവെന്ന് കാണ്‍പൂര്‍ ഡി.എം ബ്രഹ്മദേവ് റാം തിവാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രണ്ട് പെണ്‍കുട്ടികള്‍ കാണ്‍പൂരിലെ എല്‍എല്‍ആര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മറ്റ് മൂന്ന് പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൂട്ടിച്ചേര്‍ത്തു.
ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടികളെ ഗര്‍ഭിണിയായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























