സാമ്പത്തിക ബാധ്യത പരിഹരിക്കാനായി വീട്ടമ്മ സ്വന്തം വീട്ടില്‍ മോഷണം നടത്തി കൊണ്ടുപോയത് നാല് ലക്ഷം രുപയും സ്വര്‍ണ്ണാഭരണങ്ങളും! അയല്‍ക്കാരെയും നാട്ടുകാരേയും സംശയിച്ച് പോലീസ്; ഒടുക്കം പ്രതിയെ പിടിച്ചത് തന്ത്രപരമായ നീക്കങ്ങളിലൂടെ...

സാമ്പത്തിക ബാധ്യത പരിഹരിക്കാനായി വീട്ടമ്മ സ്വന്തം വീട്ടില്‍ മോഷണം നടത്തി കൊണ്ടുപോയത് നാല് ലക്ഷം രുപയും സ്വര്‍ണ്ണാഭരണങ്ങളും. മുംബൈ യില്‍ നടന്ന സംഭവത്തില്‍ നവി മുംബൈയിലെ ഒരു ബിസിനസുകാരന്റെ ഭാര്യയാണ് മോഷണം നടത്തിയത്.
അയല്‍ക്കാരും നാട്ടുകാരുമായ അനേകരെ ചോദ്യം ചെയ്തിട്ടും യാതൊരു തുമ്ബും കിട്ടാതെ വന്നതോടെ വീട്ടമ്മയെ നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം ഏറ്റു പറഞ്ഞു.
ഭാര്യയാണ് മോഷണം നടത്തിയത് എന്ന് തിരിച്ചറിഞ്ഞതോടെ കേസുമായി പോകാന്‍ താല്‍പ്പര്യമില്ലെന്ന് ബിസിനസുകാരന്‍ പോലീസിനോട് വ്യക്തമാക്കുകയും ചെയ്തു.
വീട്ടില്‍ നിന്ുനം 1.1 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടമായ കേസില്‍ താന്‍ മൂന്ന് ലക്ഷം രൂപയും എടുത്തതായി യുവതി പിന്നീട് പോലീസിനോട് പറഞ്ഞു. നവി മുംയൈിലെ കോപാര്‍ ഖെയ്‌രാനേയിലെ ഫ്‌ളാറ്റിലായിരുന്നു സംഭവം.
ജൂണ്‍ 17 നായിരുന്നു ബിസിനസുകാരന്‍ വീട്ടില്‍ കവര്‍ച്ച നടന്നതായി പോലീസിന് പരാതി നല്‍കിയത്. സംഭവം പോലീസ് പറയുന്നത് ഇങ്ങിനെ: ജൂണ്‍ 15 ന് രാവിലെ 11 മണിയോടെ ഇയാള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഭാര്യയുമായി ഗണ്‍സോലി ആശുപത്രിയില്‍ എത്തിയിരുന്നു. രാത്രി എട്ടു മണിയോടെ ആശുപത്രിയോട് ചേര്‍ന്നുള്ള അമ്മാവന്റെ വീട്ടിലും എത്തിച്ചു.
ജൂണ്‍ 17 ന് വീണ്ടും അമ്മാവന്റെ വീട്ടിലെത്തി ഭാര്യയെ ഉച്ചയ്ക്ക് 2.30 യോടെ ആശുപത്രിയില്‍ എത്തിച്ച ശേഷം ജോലി ക്ക് പോയി. വൈകിട്ട് 7.30 യോടെ അമ്മാവന്റെ വീട്ടില്‍ എത്തി ഭാര്യയെ എടുത്ത് വീണ്ടും സ്വന്തം വീട്ടിലേക്ക് മടങ്ങുകയൂം ചെയ്തു.
വീട്ടില്‍ എത്തുമ്ബോള്‍ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീട് തകര്‍ക്കപ്പെടുകയും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോകുകയും ചെയ്തിരുന്നു. ജനാലയില്‍െ ടിന്‍ ഷേഡ് വളയ്ക്കുകയും ചെയ്തിരുന്നു.
വ്യവസായി ഉടന്‍ തന്നെ കോപാര്‍ ഖെയ്‌രാന പോലീസിനെ വിവരം അറിയിക്കുകയും അവര്‍ എത്തിയപ്പോള്‍ 1.1 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായതായി പറയുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ പരിശോധന നടത്തിയ പോലീസിന് ഒരു തെളിവും കണ്ടെത്താനായില്ല.
സിസിടിവി ഫൂട്ടേജും പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അയല്‍ക്കാരെയും പ്രദേശവാസികളെയും സംശയിച്ചിട്ടും കാര്യമായ ഗുണമുണ്ടായില്ല.
ഇതോടെയാണ് ഭാര്യയെ ചോദ്യം ചെയ്തത്. ഇതില്‍ നിന്നും മോഷണത്തിന്റെ തുമ്ബുണ്ടാക്കാന്‍ പോലീസിനായി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു. ഭര്‍ത്താവ് പോയപ്പോള്‍ പണവും സ്വര്‍ണ്ണവും എടുത്തത് താനാണെന്ന് ഇവര്‍ പറഞ്ഞു.
കടം വീട്ടുന്നതിനായിരുന്നു സ്വര്‍ണ്ണം എടുത്തതെന്ന് പറഞ്ഞ ഇവര്‍ ഭര്‍ത്താവ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച മൂന്ന് ലക്ഷം രൂപയും താന്‍ എടുത്തതായി പോലീസിനോട് പറയുകയായിരുന്നു.
https://www.facebook.com/Malayalivartha
























