ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ അപകടം; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം;

ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ബംഗളൂരുവിലെ എയര്‍പോര്‍ട്ട് റോഡിലായിരുന്നു അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം സംഭവിച്ചത് . മ രിച്ച മൂന്ന് പേര്‍ രണ്ട് മോട്ടോര്‍ സൈക്കിളുകളിലായാണ് എത്തിയതെന്നും അഭ്യാസപ്രകടനത്തിനിടെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നുമാണ് ദൃസാക്ഷികള്‍ പറയുന്നത്.
16, 17, 22 വയസുള്ളവരാണ് മരിച്ചത്. രണ്ട് പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. ബംഗളൂരുവിലെ ഗോവിന്ദപുര സ്വദേശികളാണ് മരിച്ച മൂന്നുപേരും. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബൈക്ക് ആരുടെ പേരിലുള്ളതാണെന്നത് അടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























