Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇന്ത്യ ചൈന സംഘര്‍ഷം... ആശ്വാസകരവും എന്നാല്‍ തെറ്റായതുമായ പ്രസ്താവനകള്‍ നടത്തുന്നതിലൂടെ സത്യം അടിച്ചമര്‍ത്താന്‍ കഴിയില്ല; തെറ്റായ വിവരങ്ങള്‍ നയതന്ത്രത്തിന് പകരം വയ്ക്കാനുള്ളതല്ല: ഗല്‍വാന്‍ വിഷയത്തില്‍ മോഡിക്കെതിരേ വിമര്‍ശനവുമായി മന്‍മോഹന്‍ സിങ്

22 JUNE 2020 07:35 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഇന്ത്യചൈന സംഘര്‍ഷത്തില്‍ ചൈനീസ് സൈനികരൊന്നും ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നില്ലെന്ന പ്രധാനമന്ത്രി മോഡിയുടെ പ്രസ്താവനയെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ ശക്തമായി തുടരുന്നതിനിടെ മോദിക്കെതിരേ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

മോദി 'തന്റെ വാക്കുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം' എന്നും 'ചൈന അവരുടെ നിലപാടിനെ ന്യായീകരിക്കാനുള്ള അവസരമായി അവ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല' എന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ നയതന്ത്രത്തിനോ നിര്‍ണായകമായ നേതൃത്വത്തിനോ പകരം വയ്ക്കാനുള്ളതല്ലെന്നും പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. 'തെറ്റായ വിവരങ്ങള്‍ നയതന്ത്രത്തിനോ നിര്‍ണായക നേതൃത്വത്തിനോ പകരമാവില്ലെന്ന് ഞങ്ങള്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു. ആശ്വാസകരവും എന്നാല്‍ തെറ്റായതുമായ പ്രസ്താവനകള്‍ നടത്തുന്നതിലൂടെ സത്യം അടിച്ചമര്‍ത്താന്‍ കഴിയില്ല,' അദ്ദേഹം എഴുതി.
ചൈനീസ് സൈനികരൊന്നും ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നില്ലെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് മന്‍മോഹന്‍ സിങ്ങിന്റെ പുതിയ പരാമര്‍ശം. ചൈനീസ് സൈനികരൊന്നും ഈ പ്രദേശത്ത് പ്രവേശിച്ചില്ലെങ്കില്‍ ഇന്ത്യന്‍ പക്ഷത്ത് എങ്ങനെ നാശനഷ്ടമുണ്ടാകും എന്ന് പ്രതിപക്ഷ നേതാക്കള്‍ ചോദ്യങ്ങളുയര്‍ത്തിയിരുന്നു.
മോദിയുടെ പരാമര്‍ശം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും പുറത്തുവന്നിരുന്നു. 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ ജൂണ്‍ 15ലെ സംഭവങ്ങള്‍ക്കാണ് സര്‍വ കക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പ്രാധാന്യം നല്‍കിയതെന്നും എന്നാല്‍ അതിന് തെറ്റായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമം നടക്കുന്നുവെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്.
ഭാവിതലമുറ നമ്മളെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുള്ള ഗൗരവമായ ബോധ്യത്തോടെ ഭാവിയിലെ എല്ലാ നടപടികളും തീരുമാനങ്ങളും കൈക്കൊള്ളണമെന്നും മന്‍മോഹന്‍ സിങ് നേരത്തേ ഒരു പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടിരുന്നു. 'ഗൗരവമേറിയ കടമയുടെ ഭാരം വഹിക്കുന്നവരാണ് നമ്മളെ നയിക്കുന്നവര്‍. നമ്മുടെ ജനാധിപത്യത്തില്‍ ആ ഉത്തരവാദിത്വം പ്രധാനമന്ത്രിയുടെ ഓഫീസിനാണ്. രാജ്യത്തിന്റെ ഭൂപരിധിയുമായി ബന്ധപ്പെട്ടും രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളുടെയും പ്രഖ്യാപനങ്ങളുടെയും പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാനമന്ത്രി എപ്പോഴും ശ്രദ്ധാലുവായിരിക്കണം,' ലഡാക്കില്‍ ചൈനയുമായുള്ള നിലപാട് സംബന്ധിച്ച പ്രസ്താവനയില്‍ മന്‍മോഹന്‍സിങ്ങ് പറഞ്ഞു.
രാജ്യത്തിന്റെ അഖണ്ഡത പ്രതിരോധിക്കുന്നതിനിടെ മരണം വരിച്ച സൈനികര്‍ക്ക് നീതി ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. 'അതില്‍ കുറവ് എന്ത് ചെയ്താലും അത് ജനങ്ങളുടെ വിശ്വാസത്തിനെതിരായ ചരിത്രപരമായി ഒറ്റിക്കൊടുക്കലാവും,' എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന വാചകക്കസറത്ത് മാത്രമാണെന്ന് ബിജെപി പ്രസിഡന്റ് ജെപി നദ്ദ അഭിപ്രായപ്പെട്ടു. 'മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന വെറും വാചകക്കസറത്ത് മാത്രമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ പെരുമാറ്റവും പ്രവര്‍ത്തനങ്ങളും ഇത്തരം പ്രസ്താവനകള്‍ വിശ്വസിക്കാന്‍ ഒരു ഇന്ത്യനെയും പ്രേരിപ്പിക്കില്ല. നമ്മുടെ സേനകളെ എപ്പോഴും ചോദ്യം ചെയ്യുകയും അവരെ ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്ന അതേ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് തന്നെയാണ് ഇതെന്ന് ഓര്‍ക്കുക,' നദ്ദ പറഞ്ഞു. പ്രധാനമന്ത്രി മോദിയെ ഇന്ത്യ പൂര്‍ണമായി വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും നദ്ദ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (23 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (32 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (39 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (50 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends