ജനശതാബ്ദി യാത്രയ്ക്കിടെ യാത്രക്കാരന് കോവിഡ് പോസറ്റീവെന്ന് സന്ദേശം; പരിഭ്രാന്തരായി യാത്രക്കാർ

ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് യാത്രാ മധ്യേ കോവിഡ് പോസിറ്റീവെന്ന് സന്ദേശം. സന്ദേശം ലഭിച്ചതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. ഡെറാഡൂണില്‍ നിന്ന് പുറപ്പെട്ട ട്രെയിനിലാണ് ഇത്തരമൊരു സന്ദേശം ലഭിച്ചത്. ഋഷികേശ് സ്വദേശിയായ 48 കാരന് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു സന്ദേശം. ഇത് കേട്ടപാടെ യാത്രക്കാർ പരിഭ്രാന്തരാകുകയായിരുന്നു. നോയിഡയിലെ ബാറ്ററി നിര്‍മ്മാണ ശാലയിലെ ജീവനക്കാരനായ ഇയാള്‍ ഞായറാഴ്ച ഉച്ചക്ക് ഗാസിയാബാദില്‍ നിന്നായിരുന്നു ട്രെയിന്‍ കയറിയത്. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം അധികൃതര്‍ മെസ്സേജായി അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ ഉടനെ കൊവിഡ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചെങ്കിലും ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ ബഹളമുണ്ടാക്കുകയായിരുന്നു. ജോലി സ്ഥലത്ത് നിന്നും കൊവിഡ് ടെസ്‌റ്റ് എടുത്ത ശേഷമാണ് ഇയാള്‍ യാത്ര പുറപ്പെട്ടത്. എന്നാല്‍ കോവിഡ് ഫലം വരുന്നതിന് മുന്‍പെ ഇയാള്‍ക്ക് യാത്രാനുമതി നല്‍കിയതിനെതിരെ അധികൃതര്‍ക്കെതിരെ ജനരോഷമിരമ്ബുകയും ചെയ്തു.
ഇയാള്‍ക്കൊപ്പം യാത്ര ചെയ്ത 22 പേരെയും ഹരിദ്വാറില്‍ ക്വാറന്‍റീനിലാക്കിയതായും രോഗിയെ മേലാ ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലാക്കിയതായും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സരോജ് നയ്‌താനി അറിയിച്ചു.
ക്വാറന്റൈനില്‍ കഴിയേണ്ടിയിരുന്ന ഇയാള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ എന്തിനാണ് അനുമതി നല്‍കിയതെന്ന് യുപിയിലെ ഗാസിയാബാദിലെ പ്രാദേശിക ഭരണകൂടത്തോട് ചോദിച്ചതായി റെയില്‍വേ പൊലീസ് വ്യക്തമാക്കി. ജോലി സ്ഥലത്ത് നിന്നും കൊവിഡ് ടെസ്‌റ്റ് എടുത്തെന്ന പറഞ്ഞ രോഗിക്ക് മറ്റൊരു സംസ്ഥാനത്തേക്ക് പോകാന്‍ കമ്ബനിയും പ്രാദേശിക ഭരണകൂടവും അനുമതി നല്‍കിയതിനെയും ചോദ്യം ചെയ്തതായി അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























