മുന്‍ രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ വിശ്വബന്ധു ഗുപ്ത അന്തരിച്ചു

ഡല്‍ഹി ആസ്ഥാനമായുള്ള പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ സ്ഥാപകരിലൊരാളും മുന്‍ രാജ്യസഭാംഗവുമായ വിശ്വബന്ധു ഗുപ്ത (93) അന്തരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി.
പ്രമുഖ കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായിരുന്ന ലാല ദേശ്ബന്ധു ഗുപ്തയുടെ മൂത്ത മകനാണ്. തേജ് - ബന്ധു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സിന്റെ നേതൃത്വം വഹിച്ചു. ദ് ഡെയ്ലി തേജ് ദിനപത്രമടക്കമുള്ള പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്), ഓള്‍ ഇന്ത്യ ന്യൂസ്‌പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് എന്നിവയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 1984 - 90 കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള രാജ്യസഭാംഗമായി.
ബലൂണിങ് ക്ലബ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ഇദ്ദേഹം ഭീമന്‍ ബലൂണിലുള്ള യാത്രകളുടെ പ്രചാരകനായിരുന്നു. അദ്ദേഹത്തിനൊപ്പം മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തുടങ്ങിയവര്‍ ബലൂണ്‍ യാത്രകള്‍ നടത്തി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച രാജ്യാന്തര ബലൂണ്‍ സഫാരിയില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത് വിശ്വബന്ധു ഗുപ്തയായിരുന്നു. കശ്മീരില്‍ നിന്നു കന്യാകുമാരിയിലേക്കു വിവിധ നഗരങ്ങളിലൂടെയുള്ള ബലൂണ്‍ യാത്രയ്ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. ഭാര്യ: വിള്ള ഗുപ്ത.
https://www.facebook.com/Malayalivartha
























