യുവതികള്‍ക്ക് നേരെ സര്‍ക്കാര്‍ ക്വാറന്റൈനില്‍ ലൈംഗികാ തിക്രമം, യുവാവ് പിടിയില്‍

ബംഗളൂരുവിലെ എച്ച്. എസ്. ആര്‍. ലേഔട്ടിലെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി ഉപ്രദവിക്കാന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റിലായി. മുപ്പത്തിരണ്ടുകാരനായ സുബ്രഹ്മണ്യനഗര്‍ സ്വദേശി ജയ്ശങ്കറാണ് യുവതികളുടെ പരാതിയില്‍ പിടിയിലായത്. മൂന്നുദിവസം മുമ്പാണ് ഇയാളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.
ക്വാറന്റീനിലായിരുന്ന ഒരു യുവതി കുളിക്കാന്‍ കയറിയപ്പോള്‍ കുളിമുറിയില്‍ കയറിയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇതോടെ യുവതി സ്വന്തം മുറിയിലേക്ക് ഓടിരക്ഷപ്പെട്ടു. മറ്റൊരു മുറിയില്‍ കയറിയ ജയ്ശങ്കര്‍ അവിടെയുണ്ടായിരുന്ന യുവതിയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു.
മറ്റുമുറികളിലുണ്ടായിരുന്നവര്‍ ഓടിയെത്തി ജയ്ശങ്കറിനെ പിടികൂടിയ ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇയാളെ എച്ച്. എസ്. ആര്‍. പോലീസ് സ്റ്റേഷനിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ കോവിഡ് പരിശോധനാ ഫലം ലഭിച്ചതിനുശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha
























