ഭാര്യയുമായുള്ള പിണക്കത്തിൽ ചെയ്തത് കൊടും ക്രൂരത... ശില്‍പ്പിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ അമ്മയെ കൊന്നത് അതി ക്രൂരമായി... ശേഷം ആത്മഹത്യ; മൃതദേഹത്തിന്റെ അടുത്തുനിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പ് പരിശോധിച്ചപ്പോൾ പൊലീസും നാട്ടുകാരും ഞെട്ടി; സംഭവം ഇങ്ങനെ...

കഴിഞ്ഞ ദിവസം തന്റെ ഭാര്യയുമായുണ്ടായ വഴക്കിനൊടുവില്‍ കലിമൂത്ത് തന്റെ ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിപ്പോയ ഭർത്താവ് നേരെ ടാക്സിപിടിച്ച് ചെന്നത് ബെംഗളൂരു വിമാനത്താവളത്തിലേക്ക്. പിന്നെ സംഭവിച്ചത് വലിയ ട്വിസ്റ്റ്. കൊടും ക്രൂരതയുടെ ചുരുളഴിയുമ്പോൾ ഞെട്ടലോടെയാണ് നാട്ടുകാരും ഉറ്റവരും. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും അമിത്ത് കൊല്‍ക്കത്തയിലേക്ക് വിമാനം പിടിച്ചു.
എയര്‍പോര്‍ട്ടില്‍ നിന്ന് വീണ്ടും ഒരു പ്രീപെയ്ഡ് ടാക്സി പിടിച്ച് വൈകുന്നേരം ഏതാണ്ട് അഞ്ചരയോടെ ഫൂല്‍ബാഗാന്‍ പ്രദേശത്തുള്ള ഒരു ഫ്ലാറ്റില്‍ താമസിക്കുകയായിരുന്ന എഴുപതുവയസ്സു പ്രായമുള്ള തന്റെ ഭാര്യാമാതാവ് ലളിതയെ വെടിവച്ചു കൊന്നു കളഞ്ഞു അയാള്‍. അടുത്തതായി, തന്റെ ഭാര്യാപിതാവ് സുഭാഷിന് നേരെയും അയാള്‍ വെടിയുതിര്‍ത്തു എങ്കിലും, അദ്ദേഹം ഒഴിഞ്ഞു മാറി ഫ്ലാറ്റിനു വെളിയില്‍ കടന്ന്, വാതില്‍ പുറത്തു നിന്ന് പൂട്ടിയത് കൊണ്ട് രക്ഷപ്പെട്ടു.
പിന്നീട് പൊലീസ് എത്തിയപ്പോള്‍ കണ്ടത് വെടിയേറ്റു മരിച്ചു കിടക്കുന്ന വയോധികയെയും അടുത്തു തന്നെ ചോരയില്‍ക്കുളിച്ചുകിടക്കുന്ന അവരുടെ മരുമകനെയുമാണ്. അകത്ത് പെട്ടുപോയ അമിത് സ്വന്തം തലയിലേക്ക് വെടിയുതിര്‍ത്ത് ആത്മാഹുതി ചെയ്യുകയായിരുന്നു.
മൃതദേഹത്തിന്റെ അടുത്തുനിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പ് പരിശോധിച്ചപ്പോഴാണ് പൊലീസും നാട്ടുകാരും വീണ്ടും ഒരിക്കല്‍ കൂടി ഞെട്ടിയത്. ബെംഗളുരുവിലുള്ള തന്റെ ഭാര്യയെ വെടിവെച്ചു കൊന്ന ശേഷമാണ് യുവാവ് വിമാനത്തിൽ കേറി, ഭാര്യയുടെ അച്ഛനമ്മമാരെ കൊല്ലുക എന്ന ലക്ഷ്യത്തോടെ കൊല്‍ക്കത്തയിലേക്ക് വന്നത്.
അതേത്തുടര്‍ന്ന് കര്‍ണാടക പൊലീസിലെ ഓഫീസര്‍മാര്‍ ചേര്‍ന്ന് ബംഗളുരുവിലെ വൈറ്റ് ഫീല്‍ഡിലുള്ള യുവാവിന്റെ ഫ്ലാറ്റ് പരിശോധിക്കുകയും അവിടെ നിന്ന് ഭാര്യയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. മകന്‍ ഇപ്പോള്‍ എവിടെയാണ് എന്നകാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല എങ്കിലും കുട്ടി സുരക്ഷിതനാണ് എന്ന് കൊല്‍ക്കത്ത പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























