രാജ്യ തലസ്ഥാനത്തെ റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളില്‍ 38 കാരിയ്ക്ക് ക്രൂര പീഡനം... പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി അന്വേഷണ സംഘം

38 കാരിയായ യുവതിയെ രാജ്യ തലസ്ഥാനത്തെ റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളില്‍ ബലാത്സംഗം ചെയ്തു.
തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് യുവതി പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് കോടതി ഉദ്യോഗസ്ഥന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അറിയിക്കുകയായിരുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സെക്ഷന്‍ 376 പ്രകാരം പരാതി രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അതേ ദിവസം തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കോടതി ജീവനക്കാരനായ പ്രതി, റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളില്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
പരാതി രജിസ്റ്റര്‍ ചെയ്ത ശേഷം ഇരയുടെ വൈദ്യപരിശോധന നടത്തി. ഐ.പി എസ്റ്റേറ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിയെ അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സെന്‍ട്രല്‍) സഞ്ജയ് ഭാട്ടിയ പറഞ്ഞു.
https://www.facebook.com/Malayalivartha

























