Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഭാര്യയെ കൊന്നു തള്ളി; കിലോമീറ്ററുകൾ താണ്ടി ഭാര്യ മാതാവിനെയും; അവസാന വെടി സ്വന്തം നെഞ്ചത്ത്; അതിദാരുണമായ കൊലപാതകം വിവാഹ മോചനം കേസ് നടക്കുന്നതിനിടെ

23 JUNE 2020 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഭാര്യയെ കൊന്നു തള്ളി. ശേഷം ഭാര്യയുടെ മാതാവിനെയും. ഒടുവിൽ സ്വയം ജീവിതം അവസാനിപിച്ചു. യുവാവിൻെറ കടും കൈ പ്രവർത്തങ്ങളിൽ  നടുക്കുന്നു.  വിവാഹമോചന കേസിന്റെ നടപടികള്‍ കോടതിയില്‍ തുടരുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം  നടന്നിരിക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റും കൊല്‍ക്കത്ത സ്വദേശിയുമായ അമിത് അഗര്‍വാളാണ് ഈ ക്രൂരതകൾ ഒന്നിന് പിറകെ ഒന്നായി ചെയ്തുകൂട്ടിയത്. ആദ്യം ബെംഗളൂരുവില്‍ എത്തി ഭാര്യയെ കൊന്നു . പിന്നീട് കൊല്‍ക്കത്തയിലെത്തി ഭാര്യമാതാവിനെ കൊലപ്പെടുത്തുകയായിരുന്നു . രണ്ടുപേരെ കൊലപ്പെടുത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഒടുവില്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. 

ഭാര്യ ശില്‍പി ധന്‍ധാനിയ, ഭാര്യാമാതാവ് ലളിത ധന്‍ധാനിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവില്‍ പോയി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയാണ് ഇയാള്‍ ഭാര്യാമാതാവിനെ വെടിവെച്ചുകൊന്നത്. തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് അമിത് ശില്‍പിയുടെ മാതാപിതാക്കള്‍ താമസിക്കുന്ന കൊല്‍ക്കത്ത രാമകൃഷ്ണ സമാധി റോഡിലെ ഫ്‌ളാറ്റിലെത്തുന്നത്. തുടര്‍ന്ന് മാതാപിതാക്കളുമായി അമിത് വഴക്കിടുകയും പിന്നാലെ കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ഭാര്യാമാതാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ഇതോടെ ശില്‍പിയുടെ പിതാവ് സുബ്ഹാസ് ഫ്‌ളാറ്റില്‍നിന്നും പുറത്തേയ്‌ക്കോടി രക്ഷപ്പെട്ടു. ഇതിനിടെ അമിത് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഫ്‌ളാറ്റ് പരിശോധിച്ചപ്പോള്‍ ഇരുവരെയും മരിച്ചനിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് അമിതിന്റെ കൈയിലുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് ബെംഗളൂരുവിലുള്ള ശില്പിയും കൊല്ലപ്പെട്ടിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഭാര്യയെ താന്‍ കൊലപ്പെടുത്തിയതായി അമിത് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത പോലീസ് ബെംഗളൂരു പോലീസുമായി ബന്ധപ്പെട്ടു. ബെംഗളൂരു പോലീസ് വൈറ്റ് ഫീല്‍ഡ് റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയതോടെ ശില്‍പിയുടെ മൃതദേഹം കണ്ടെടുത്തു. ഫ്‌ളാറ്റില്‍ ഇരുവരും തമ്മില്‍ കലഹം നടന്നതിന് ശേഷമാണ് അമിത് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ചില്ലുപാത്രങ്ങളും മറ്റും പൊട്ടിച്ചിതറിയ നിലയില്‍ ഫ്‌ളാറ്റിലുണ്ടായിരുന്നു.

അതിനിടെ, ശില്പിയുടെ കൂടെയുണ്ടായിരുന്ന പത്ത് വയസ്സുകാരനായ മകന്‍ എവിടെയാണെന്ന ചോദ്യമുയര്‍ന്നു. ഇതോടെ കുട്ടിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി. ഒടുവില്‍ കുട്ടി അമിതിന്റെ സഹോദരന്റെ വീട്ടില്‍ സുരക്ഷിതനാണെന്ന് പോലീസ് കണ്ടെത്തി. വിവാഹമോചന കേസ് നടക്കുന്നതിനാല്‍ അമിത് ഇടയ്ക്കിടെ ബെംഗളൂരുവില്‍ പോകാറുണ്ടെന്നായിരുന്നു പോലീസിന്റെ പ്രതികരണം. കഴിഞ്ഞ രണ്ടുവര്‍ഷമായി ദമ്പതിമാര്‍ പിരിഞ്ഞുതാമസിക്കുകയാണ്. കഴിഞ്ഞദിവസം അമിത് ബെംഗളൂരുവിലെ ഭാര്യയുടെ ഫ്‌ളാറ്റിലെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മകനുമായി കൊല്‍ക്കത്തയിലേക്ക് തിരിച്ചു. മകനെ സഹോദരന്റെ വീട്ടിലാക്കിയ ശേഷമാണ് ഭാര്യയുടെ മാതാപിതാക്കളുടെ ഫ്‌ളാറ്റിലേക്ക് പോയതെന്നും പോലീസ് പറഞ്ഞു. അതേസമയം, പെട്ടെന്നുണ്ടായ കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം സ്വത്തുതര്‍ക്കമാണെന്നാണ് പോലീസിന്റെ സംശയം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തില്‍ ബന്ധുക്കളെയും മറ്റും ചോദ്യംചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. അമിതിന്റെ കൈവശമുണ്ടായിരുന്ന തോക്ക് എവിടെനിന്ന് സംഘടിപ്പിച്ചതാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിദാരുണമായ കൊലപാതകവും ആത്‍മഹത്യയുമാണ് നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (18 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (29 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (45 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (52 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (55 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (59 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends