സാരിയുടുത്താല്‍ പീഡനം കുറയും: ഗോവ ഫാക്ടറി മന്ത്രി ദീപക് ധവാലിക്കര്‍

ഹിന്ദുധര്‍മ്മങ്ങള്‍ പാലിച്ച് വസ്ത്രധാരണം നടത്തിയാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം കുറയുമെന്ന് ഗോവ ഫാക്ടറി മന്ത്രി ദീപക് ധവാലിക്കര്‍. പാശ്ചാത്യ വസ്ത്രധാരണവും രീതികളും അനുകരിക്കുന്നതു കൊണ്ടാണ് ബലാത്സംഗങ്ങള്‍ കൂടുന്നതെന്ന് മന്ത്രിയുടെ ഭാര്യ ലത ഒരു യോഗത്തില്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാരി ധരിച്ചു നടക്കുന്ന തന്റെ ഭാര്യയ്ക്ക് ഇതുവരെ ഒരു അതിക്രമങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മഡ്ഗാവില്‍ ഒരു യോഗത്തില്‍ സംസാരിക്കവെയാണ് സനാതന്‍ സൗന്‍സ് എന്ന സംഘടനയുടെ ഭാരവാഹിയായ ലത വിവാദപ്രസ്താവന നടത്തിയത്. ഭാരതീയ സംസ്‌കാരത്തെ നശിപ്പിക്കുന്ന കോണ്‍വെന്റ് വിദ്യാഭ്യാസത്തിലേക്ക് കുട്ടികളെ പറഞ്ഞയയ്ക്കരുതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഭാര്യ പറഞ്ഞതില്‍ അപാകങ്ങളൊന്നുമില്ലെന്നാണ് മന്ത്രിയുടെ ന്യായീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















