Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നേപ്പാളിന്റെ 10 പ്രദേശങ്ങള്‍ കാണാനില്ല ; നേപ്പാളിന്റെ ഭൂമി വെട്ടിപ്പിടിച്ച് ചൈന ; ടിബറ്റില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണം സംജങ്, കം ഖോല, അരുണ്‍ എന്നീ നദികളെ വഴിതിരിച്ചുവിട്ടുകൊണ്ട് ; നേപ്പാളിന്റെ ബാക്കിയുള്ള സ്ഥലങ്ങളും സമാനമായ രീതിയില്‍ ഇല്ലാതാകുമെന്നും മുന്നറിയിപ്പ്

25 JUNE 2020 12:59 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കിയത് അടുത്തിടെയാണ്. ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു നേപ്പാളിന്റെ നീക്കം. മറുഭാഗത്ത് ചൈന ഗല്‍വാന്‍ താഴ്‌വരിയില്‍ അതിര്‍ത്തി കൈയ്യേറുകയും ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും ചെയ്തു. ചൈനയുടെ കൈയ്യിലെ പാവയായി നേപ്പാള്‍ മാറുകയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.


എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു വിവരമാണ്. നേപ്പാള്‍ ഇല്ലാതായി കൊണ്ടിരിക്കുന്നു. അവരുടെ 10 പ്രദേശങ്ങള്‍ കാണാനില്ല. ഇതെല്ലാം ഇപ്പോള്‍ ചൈനയുടെ നിയന്ത്രണത്തിലാണ്. നദികള്‍ വരെ വഴിതിരിച്ചുവിട്ടിരിക്കുന്നു ചൈന.
യുധത്തിലും സമ്പത്തിലും നേപ്പാളിനേക്കാള്‍ പത്തിരട്ടി വരും ചൈന. ചൈനയുടെ കടന്നുകയറ്റം നേപ്പാള്‍ സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് നടിക്കുകയാണോ. ഇന്ത്യയോട് കൊമ്പു കോര്‍ക്കാന്‍ ശ്രമിക്കുന്ന നേപ്പാള്‍ എന്തുകൊണ്ട് ചൈനയോട് മൗനം നടിക്കുന്നു... തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.നേപ്പാളിന്റെ പത്ത് ഭൂപ്രദേശങ്ങളാണിപ്പോള്‍ കാണാതായിരിക്കുന്നത്. ടിബറ്റിനോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശങ്ങളില്‍ ചൈനയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. നേപ്പാളിന്റെ ഭൂമി വെട്ടിപ്പിടിച്ച് ചൈന ഈ പ്രദേശങ്ങളില്‍ സൈനിക കാവല്‍പുരകള്‍ നിര്‍മിക്കാനാണ് നീക്കം നടത്തുന്നത്.

നേപ്പാളിന്റെ കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ചൈന നടത്തുന്ന കൈയ്യേറ്റം സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കുന്നത്. അതിര്‍ത്തിയിലെ 11 പ്രദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. ഇതില്‍ 10 പ്രദേശങ്ങള്‍ ഇപ്പോള്‍ കാണാനില്ല. ഇവയുടെ രൂപം തന്നെ മാറിയിരിക്കുന്നു.നേപ്പാള്‍ ഭൂമിയുടെ 33 ഹെക്ടറാണ് നഷ്ടായിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെയുള്ള നദികളായിരുന്നു അതിര്‍ത്തിയായി പരിഗണിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ നദികളുടെ ഒഴുക്ക് വഴിമാറിയിരിക്കുന്നു. അതോടെ അതിര്‍ത്തിയും കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിക്കുന്നില്ല.ഹുംല ജില്ലയിലാണ് പത്ത് ഹെക്ടര്‍ ചൈന കൈയ്യേറിയിരിക്കുന്നത്. ഇവിടെയുള്ള ബഗ്ദാരി ഖോല, കര്‍നാലി എന്നീ നദികള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ് ചൈന. ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട്. റസുവ ജില്ലയിലാണ് ആറ് ഹെക്ടര്‍ ഭൂമി നേപ്പാളിന് നഷ്ടമായത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ടിബറ്റിനോട് ചേര്‍ന്ന ജാംബു ഖോല, ഭുര്‍ജുക്, സിന്‍ജെന്‍ എന്നീ നദികളും വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഇതോടെ കൃത്യമയാ അതിര്‍ത്തി രേഖപ്പെടുത്താന്‍ സാധിക്കുന്നില്ല. വര്‍ഷങ്ങളായി ചൈന നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിത്. ഇതോടെ മൊത്തം 11 ഹെക്ടര്‍ പ്രദേശങ്ങള്‍ തങ്ങളുടെതാണെന്ന് ചൈന വാദിക്കുകയും ചെയ്യുന്നു.ടിബറ്റില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണം സംജങ്, കം ഖോല, അരുണ്‍ എന്നീ നദികളെ വഴിതിരിച്ചുവിട്ടുകൊണ്ടാണെന്ന് നേപ്പാള്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ നേപ്പാളിന്റെ ബാക്കിയുള്ള സ്ഥലങ്ങളും സമാനമായ രീതിയില്‍ ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.ചൈനയും നേപ്പാളും തമ്മില്‍ അടുത്തിടെയായി ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. ഈ സഹകരണമാണ് ഇന്ത്യക്കെതിരെ നേപ്പാള്‍ തിരിയാന്‍ കാരണമെന്നും പറയപ്പെടുന്നു. ചൈനയുടെയും നേപ്പാളിന്റെയും ഭരണകര്‍ത്താക്കള്‍ തമ്മില്‍ അടുത്തിടെ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നേപ്പാളിനെ ഇന്ത്യക്കെതിരെ തിരിച്ചുവിടുന്നത് ചൈനയാണെന്ന് കഴിഞ്ഞദിവസം സേനാമേധാവി മനോജ് നരവനെ സൂചിപ്പിച്ചിരുന്നു.


ഇന്ത്യയുടെ അതിര്‍ത്തികള്‍ സ്വന്തമാണെന്ന് അവകാശപ്പെടുന്ന വിവാദ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരി സഭ അനുമതി നല്‍കിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. രാജ്യത്തിന്റെ ഭൂപടം പുതുക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുന്ന ബില്ല് ഉപരിസഭ ഐക്യകണ്‌ഠ്യേനയാണ് പാസാക്കിയത്. ഇന്ത്യാ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ മൂന്ന് സ്ഥലങ്ങള്‍ തങ്ങളുടെതാണെന്ന് അവകാശപ്പെടുന്നതാണ് പുതിയ ഭൂപടം.
ഒരിക്കലും അംഗീകരിക്കില്ലെന്നും ചരിത്ര പിന്‍ബലമില്ലാതെയാണ് നേപ്പാള്‍ സര്‍ക്കാരിന്റെ നീക്കമെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ പ്രതിഷേധം അവഗണിച്ചാണ് ഇക്കാര്യത്തില്‍ നേപ്പാള്‍ മുന്നോട്ട് പോയത്. ഉത്തരാഖണ്ഡിന്റെയും ബിഹാറിന്റെയും ഭാഗമാണെന്ന് ഇന്ത്യ പറയുന്ന ചില സ്ഥലങ്ങളും നേപ്പാളിന്റെ പുതിയ മാപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതാണ് വിവാദം.നേപ്പാളിന്റെ വാദത്തിന് ചരിത്ര പരമായ തെളിവുകള്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ പുതിയ ഭൂപടം നിലനില്‍ക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞിരുന്നു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങള്‍ നേപ്പാളിന്റെതായിട്ടാണ് പുതിയ ഭൂപടത്തില്‍ കാണിച്ചിരിക്കുന്നത്. ചര്‍ച്ചയിലൂടെ വിഷയത്തില്‍ പരിഹാരം കാണാന്‍ നേപ്പാള്‍ തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (24 minutes ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (3 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (3 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (3 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (3 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (3 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (3 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (4 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (4 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (5 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (5 hours ago)

Malayali Vartha Recommends