രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, രോഗികള്‍ 4.73 ലക്ഷം കടന്നു; രോഗമുക്തി നിരക്കും കൂടി

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 16,922 പേര്‍ക്കു വ്യാഴാഴ്ച കോവിഡ് ബാധിച്ചു.
ഇതുവരെയുള്ള പ്രതിദിന രോഗനിരക്കില്‍ ഏറ്റവും കൂടിയതാണിത്. ആകെ രോഗികളുടെ എണ്ണം 4.73 ലക്ഷം കടന്നു. 418 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 14,894 ആയി.
കോവിഡ് രോഗികളുടെ എണ്ണം 14,000 പിന്നിടുന്നത് ഇത് തുടര്‍ച്ചയായ ആറാം ദിവസമാണ്.
ജൂണ്‍ ഒന്നു മുതല്‍ ആകെ കൂടിയ കേസുകള്‍ 2.82 ലക്ഷത്തിലേറെ. രോഗമുക്തി നിരക്ക് കൂടി 57.43 ശതമാനമായത് ആശ്വാസകരമാണ്.
ജൂണ്‍ 20 മുതലുള്ള ദിവസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പുതുതായി 92,573 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഐസിഎംആറിന്റെ ഡേറ്റ പ്രകാരം ആകെ 75,60,782 സാംപിളുകളാണ് ജൂണ്‍ 24-വരെ പരിശോധിച്ചത്.
https://www.facebook.com/Malayalivartha

























