കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പതിവായി ഓടുന്ന എല്ലാ തീവണ്ടി സര്‍വീസും ഓഗസ്റ്റ് 12 വരെ നിര്‍ത്തിവെക്കാനൊരുങ്ങി റെയില്‍വേ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പതിവായി ഓടുന്ന എല്ലാ തീവണ്ടി സര്‍വീസും ഓഗസ്റ്റ് 12 വരെ നിര്‍ത്തിവെക്കാന്‍ റെയില്‍വേ ഉത്തരവിട്ടു. എന്നാല്‍, മേയ് 12-നും ജൂണ്‍ ഒന്നിനും സര്‍വീസ് ആരംഭിച്ച പ്രത്യേക സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാവില്ല. റെഗുലര്‍ വണ്ടികളില്‍ ഓഗസ്റ്റ് 12 വരെ ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്ക് മുഴുവന്‍തുകയും തിരിച്ചുനല്‍കും.ഓഗസ്റ്റിനിടയില്‍ ഇനി പുതുതായി സ്‌പെഷ്യല്‍ വണ്ടികള്‍ ഓടിക്കുമോ എന്ന് വ്യക്തമല്ല
കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഏതാനും വണ്ടികള്‍കൂടി സര്‍വീസ് നടത്താന്‍ ഈയിടെ തീരുമാനിച്ചിരുന്നു. കേരളത്തിലും രോഗബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ ഇനി അതിന് സാധ്യത കുറവാണ്.
സംസ്ഥാനത്ത് മാവേലി, മലബാര്‍, അമൃത സ്‌പെഷ്യലുകള്‍ ഓടിക്കാനായിരുന്നു തീരുമാനം. ഇപ്പോള്‍ ഡല്‍ഹിയില്‍നിന്നുള്ള രാജധാനി, മംഗള എക്‌സ്പ്രസുകളും മുംബൈയില്‍നിന്നുള്ള നേത്രാവതി എക്‌സ്പ്രസുമാണ് കേരളത്തിലേക്ക് സ്‌പെഷ്യല്‍ സര്‍വീസായി ഓടിക്കൊണ്ടിരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























